കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയെ അപമാനിച്ചു; മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍, കൂടുതല്‍ പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ചുവെന്ന് ആരോപിച്ച് മറ്റൊരു മാധ്യമപ്രവര്‍ത്തകനെ കൂടി അറസ്റ്റ് ചെയ്തു. നോയ്ഡ കേന്ദ്രമായുള്ള നാഷന്‍ ലൈവ് എന്ന ചാനലിലെ അന്‍ഷുല്‍ കൗശികിനെയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Yogi

ചാനല്‍ മേധാവി ഇഷിക സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവര്‍ക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ ആറിന് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീ മുഖ്യമന്ത്രി യോഗിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണം ഉന്നയിച്ചതാണ് വിവാദം. ഗൗതം ബുദ്ധനഗറിലെ സുരാജ്പൂരിലെ ജില്ലാ കോടതിയാണ് അന്‍ഷുല്‍ കൗശികിനെ റിമാന്റ് ചെയ്തത്.

ചാനലിലെ ഒരു എഡിറ്റര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. ഇദ്ദേഹം ഒളിവിലാണ്. തിരച്ചില്‍ തുടരുകയാണെന്ന് പേര് വെളിപ്പെടുത്താത്ത പോലീസ് ഓഫീസര്‍ പിടിഐയോട് പറഞ്ഞു. അല്‍ഷുല്‍ കൗശികിനെതിരെ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി (153) എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്

യോഗിയെ അപമാനിച്ചുവെന്ന കാണിച്ച ജില്ലാ ഭരണകൂടവും പോലീസും സ്വമേധയാ കേസെടുക്കുകയായിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന പുതിയ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

യോഗിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തുന്ന യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതിന് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

English summary
Another journalist arrested for defamatory content against Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X