കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാർ രണ്ടും കൽപ്പിച്ച്; ത്രിപുരയിൽ മറ്റൊരു ലെനിൻ പ്രതിമ കൂടി തകർത്തു

  • By Desk
Google Oneindia Malayalam News

അഗർത്തല: ത്രിപുരയിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഘപരിവാർ ശക്തികളുടെ അക്രമത്തിന് അയവില്ല. തിങ്കളാഴ്ച ബലോണിയയില്‍ കോളജ് സ്‌ക്വയരില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ അക്രമിച്ചചിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്നത്. തൊട്ടു പിന്നാലെ മറ്റൊരു ലെനിൻ പ്രതിമ കൂടി സംഘപരിവാർ പ്രവർത്തകർ തകർത്തു.

ഇടതുപക്ഷത്തില്‍ നിന്ന് അധികാരം പിടിച്ചെടുത്തതിന് ശേഷം ബിജെപി തുടങ്ങിയ ആക്രമണങ്ങള്‍ രണ്ടുദിവസമായി തുടരുകയാണ്. രണ്ടുദിവസത്തിനിടെ ഇതു രണ്ടാമത്തെ ആക്രമണമാണ്. പ്രതിമ തകര്‍ക്കല്‍ സംഭവം വര്‍ഗ്ഗീയ ലഹളയല്ലെന്നും നശീകരണ പ്രവര്‍ത്തനമാണെന്നും ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി പറഞ്ഞു.

കർശന നടപടി എടുക്കും

കർശന നടപടി എടുക്കും

സംഭവം ജില്ലാ ഭരണകൂടം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തിന്റെ അടയാളമാണ് പ്രതിമ തകര്‍ക്കൽ

പ്രതിഷേധത്തിന്റെ അടയാളമാണ് പ്രതിമ തകര്‍ക്കൽ

പ്രതിമയ്ക്ക് നേരെയുള്ള അക്രമത്തിനെ തുടർന്ന് ത്രിപുരയില്‍ ഇരുപാര്‍ട്ടികളുടേയും വാക്‌പോര്‍ വിളികളും നടന്നിരുന്നു. കമ്മ്യൂണിസത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമാണ് പ്രതിമ തകര്‍ക്കലെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.

പിന്തുണയ്ക്കില്ലെന്ന് മമത ബാനർജി

പിന്തുണയ്ക്കില്ലെന്ന് മമത ബാനർജി


അതേസമയം ത്രിപുരയിലെ സിപിഎം അനുഭാവികള്‍ക്കെതിരെയുള്ള ബിജെപി ആക്രമണത്തെ പിന്തുണയ്ക്കില്ലെന്നും ലെനിന്റെ പ്രതിമ തകര്‍ത്തത് ശരിയല്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍

വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍


കാറല്‍ മാര്‍ക്‌സും മഹാനായ ലെനിനും എന്റെ നേതാക്കളല്ല. എന്നാല്‍ റഷ്യയെ സംബന്ധിച്ച് അവര്‍ വലിയ നേതാക്കളാണ്. വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍ ചേരുന്നതാണ് ലോകം. ബിജെപി അധികാരത്തിലെത്തിയെന്ന് കരുതി ലെനിന്റെയും മാര്‍ക്‌സിന്റെയും പ്രതിമ തകര്‍ക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നാണ് മമത ബാനർജി പറഞ്ഞത്.

സിപിഎമ്മുമായി ഭിന്നതയുണ്ട്

സിപിഎമ്മുമായി ഭിന്നതയുണ്ട്

സിപിഎമ്മുമായി ആശയത്തില്‍ ഭിന്നതകളുണ്ട്. എന്നാല്‍ സിപിഎം ആക്രമങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്. അതുപോലെ ബിജെപി ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

English summary
Not one but two statues of Russian Communist icon Vladimir Lenin were brought down in Tripura amid clashes that erupted between Left and BJP supporters after the BJP swept assembly elections in the state, ousting Left party CPM after 25 years in power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X