കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ നെഞ്ചിലെ അടുത്ത ആണി.. മഹാരാഷ്ട്രയില്‍ മറ്റൊരു എംഎല്‍എയും ബിജെപിയിലേക്ക്

  • By
Google Oneindia Malayalam News

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഒന്നിന് പുറകെ ഒന്നായി കനത്ത തിരിച്ചടി. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ സുജയ് വിഖെ പാട്ടീല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ മറ്റൊരു പ്രബല എംഎല്‍എയും ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.

മഹാരാഷ്ട്രയില്‍ മഹാസഖ്യം രൂപീകരിച്ച് ബിജെപിയെ നേരിടാമെന്ന സ്വപ്നം പൊലിഞ്ഞ കോണ്‍ഗ്രസിന് ഇരുട്ടടിയായിരിക്കുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.

സീറ്റില്‍ കല്ലുകടി

സീറ്റില്‍ കല്ലുകടി

മഹരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. സഖ്യത്തില്‍ എന്‍സിപിക്ക് ലഭിച്ച സീറ്റില്‍ സുജയ് വിഖെ കണ്ണുവെച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. എന്‍സിപിക്ക് ലഭിച്ച അഹമ്മദ് നഗര്‍ സീറ്റായിരുന്നു സുജയുടെ ആവശ്യം.

 സിറ്റ് വിട്ട് നല്‍കില്ല

സിറ്റ് വിട്ട് നല്‍കില്ല

ഇതേ ആവശ്യം വ്യക്തമാക്കി സുജയുടെ പിതാവ് രാധാകൃഷ്ണ വിഖെ രാഹുല്‍ ഗാന്ധിയേയും അശോക് ചവാനേയും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സീറ്റ് വിട്ട് നല്‍കാനാവത്ത സാഹചര്യമാണെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.

 യുവാക്കള്‍ക്കിടയില്‍

യുവാക്കള്‍ക്കിടയില്‍

ഇതോടെയാണ് സുജയ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ എത്തിയത്. ബ്രാഹ്മണ, ദലിത് വോട്ടു ബാങ്കില്‍ ഒരുപോലെ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള നേതാവാണ് രാധാകൃഷ്ണ പാട്ടീല്‍. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് സുജയ്.

 ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

ബിജെപിയില്‍ എത്തിയ സുജയിലെ അഹമ്മദ് നഗറില്‍ ബിജെപി മത്സരിപ്പിച്ചേക്കും. ഇതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. നായ്ഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ കാളിദാസ് കൊളമ്പ്കര്‍ ആണ് കോണ്‍ഗ്രസ് വിട്ടത്.

 ഫഡ്നാവിസിന്‍റെ ചിത്രം

ഫഡ്നാവിസിന്‍റെ ചിത്രം

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ചിത്രം അദ്ദേഹം തന്‍റെ ഓഫീസിന്‍റെ പുറത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ഇനി കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്തില്ല, കോണ്‍ഗ്രസ് തന്നേയും ജനങ്ങളേയും വഞ്ചിച്ചു. വാക്ക് പാലിക്കാത്ത കോണ്‍ഗ്രസിന് വേണ്ടി വീണ്ടും ജനങ്ങളെ സമീപിക്കാന്‍ സാധിക്കില്ലെന്നും കൊളമ്പ്കര്‍ പറഞ്ഞു.

 ഹൗസിങ്ങ് സ്കീം

ഹൗസിങ്ങ് സ്കീം

10 വര്‍ഷമായി പോലീസ് ഹൗസിങ്ങ് സ്കീം പ്രഖ്യാപിച്ചിട്ട്. ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പദ്ധതിക്കായി താന്‍ മുഖ്യമന്ത്രി ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ തന്നെ അദ്ദേഹം വേണ്ടത് ചെയ്യാമെന്ന വാക്കും നല്‍കി, കൊളമ്പ്കര്‍ വ്യക്തമാക്കി.

 ജനകീയ പദ്ധതി

ജനകീയ പദ്ധതി

മുഖ്യമന്ത്രിയുടെ ചിത്രം തന്‍റെ ഓഫീസിന് പുറത്തുവെച്ചതില്‍ ഒരു തെറ്റുമില്ല. ജനകീയ പദ്ധതിക്ക് അനുമതി തന്ന സര്‍ക്കാരിന്‍റെ മുഖ്യമന്ത്രിയുടെ ചിത്രം എംഎല്‍എ ഓഫീസിന് പുറത്ത് വെയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നും കൊമ്പകര്‍ ചോദിച്ചു.

 കാലുവാരി

കാലുവാരി

എന്നാല്‍ കൊളമ്പ്കറിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. കാലുവാരുന്ന സ്വഭാവം കൊളമ്പ്കറിന് മുന്‍പേ ഉണ്ട്. മുന്‍ തിരഞ്ഞെടുപ്പില്‍ ശിവസേനയെ കാലുവാരിയാണ് കൊളമ്പ്കര്‍ കോണ്‍ഗ്രസില്‍ എത്തിയത്. ഇപ്പോള്‍ അദ്ദേഹം ബിജപിയിലേക്ക് പോകാന്‍ കോണ്‍ഗ്രസിനെ കാലുവാരി, കോണ്‍ഗ്രസ് വക്താവ് രാജുവാഗ്മേരെ പറഞ്ഞു.

 ഇരുട്ടടി

ഇരുട്ടടി

അതേസമയം മഹാരാഷ്ട്രയില്‍ ഇത്തവണ എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന കോണ്‍ഗ്രസ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. ദളിത് നേതാവ് പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് ഏറെ കുറേ വ്യക്തമാക്കിയിട്ടുണ്ട്.

 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

23 സീറ്റുകള്‍ ആയിരുന്നു അംബേദ്കര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.എന്നാല്‍ അതിന് കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെ 22 സീറ്റിലും പ്രകാശ് അംബേദ്കര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

English summary
Another Maharashtra Congress leader quits party, likely to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X