കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്‌ പോരിനിറങ്ങി മലയാളിയായ അനിൽ കുമാർ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു:25 വര്‍ഷം മുമ്പ് ബംഗളൂരുവിലേയ്ക്ക് വണ്ടി കയറിയ അനില്‍കുമാര്‍ എന്ന മലയാളി ചായക്കടക്കാരനായാണ് ഇവിടെ ജീവിതം തുടങ്ങുന്നത്.ഇന്ന് 339കോടിയാണ് അനില്‍ കുമാറിന്റെ ആസ്തി.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൊമ്മനഹള്ളി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് അനില്‍കുമാര്‍.1985ലാണ് ബംഗളൂരുവിലേക്ക് വണ്ടികയറിയത്. അന്ന് 11 വയസ്സായിരുന്നു പ്രായം. മൂന്നാം ക്ലാസ്സ്‌വരെയെ പഠിക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

ആദ്യകാലങ്ങളില്‍ കടല്‍ത്തിണ്ണയിലായിരുന്നു അന്തിഉറങ്ങിയത്.സന്മനസുള്ള ഒരാള്‍ അയാളുടെ കടയില്‍ ചെറിയൊരു ജോലി നല്കിയതാണ് അനില്‍കുമാറിന്റെ ജീവിതത്തിലെ വഴിത്തിരിവ്.അധികം വൈകാതെ അദ്ദേഹം സ്വന്തമായി ചായക്കച്ചവടം തുടങ്ങി. ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കായി ചായ എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. 1990കളില്‍ ഐടി മേഖല വിപുലപ്പെട്ടതോടെ നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അവിടേയ്‌ക്കെല്ലാം ചായ എത്തിക്കാനുള്ള അവസരം അനില്‍കുമാറിന് ലഭിക്കുകയും ചെയ്തു.

election

വിവാഹശേഷം വാങ്ങിയ സ്ഥലം മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചതോടെ അനില്‍കുമാര്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേയ്ക്ക് തിരിഞ്ഞു .അവിടിന്നിങ്ങോട്ട് അനില്‍കുമാറിന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. എട്ടുവര്‍ഷത്തിനുള്ളില്‍ ബൊമ്മനഹള്ളിയില്‍ എംജെ ഇന്‍ഫ്രാസ്ട്രക്ടചര്‍ എന്നകമ്പനി അനില്‍കുമാര്‍ ആരംഭിച്ചു.ഇപ്പോള്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ് അനില്‍കുമാര്‍.ബിജെപിയുടെ സതീഷ് റെഡ്ഡിയാണ് അനില്‍കുമാറിന്റെ പ്രധാന എതിരാളി.

English summary
another malayalee candidate in karnataka election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X