Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു; മോദിയുടേത് പാഴ്‌വാക്കായി

രാംഗഡ്: പശുവിന്റെ പേരിലുളള അക്രമവും കൊലപാതകവും ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ ബീഫിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് അലിമുദ്ദീന്‍ അധവാ അസ്ഗര്‍ അന്‍സാരിയെന്നയാളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ വാനില്‍ നിരോധിത ഇറച്ചി കൊണ്ടുപോയെന്ന് ആരോപിച്ച് മര്‍ദിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് അക്രമികളില്‍ നിന്ന് ഇയാളെ രക്ഷിച്ച പോലീസ് അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലീമുദ്ദീന്റെ വാഹനവും അക്രമിസംഘം കത്തിച്ചിട്ടുണ്ട്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായി എഡിജിപി ആര്‍കെ മാലിക് പറഞ്ഞു.

beefban

അന്‍സാരി സഞ്ചരിച്ച വാഹനം ബജാര്‍ന്റ് ഗ്രാമത്തിന് സമീപം വച്ച് ഒരു സംഘം ആളുകള്‍ തടയുകയും അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ബീഫ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ചിലരാണ് ഇതിന് പിന്നില്‍. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട അസ്ഗറിനെതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കൊലപാതകത്തിനും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ജാര്‍ഖണ്ഡില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പശുവിന്റെ തല കണ്ടുവെന്ന് പറഞ്ഞത് ആള്‍ക്കൂട്ടം കഴിഞ്ഞ ദിവസം ഒരാളുടെ വീടിന് തീയിടുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+