കൊൽക്കത്ത നഗരത്തിൽ ഒരു മോഡൽ കൂടി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചക്കിടെ മരിച്ചത് നാല് മോഡലുകൾ
കൊൽക്കത്ത; കൊൽക്കത്ത നഗരത്തിൽ വീണ്ടും ഒരു മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. പതിനെട്ടുകാരിയായ സരസ്വതി ദാസിനെ ആണ് അവരുടെ വസതിയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൊൽക്കത്തയിലെ കസ്ബ ഏരിയയിലെ ബേദിയാഡംഗയിലാണ് സരസ്വതിയുടെ വീട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് മോഡലുകൾ ഇതിന് സമാനമായി ന ഗരത്തിൽ ആത്മഹത്യ ചെയ്തിരുന്നു.
നിരവധി ചെറുകിട സംരംഭങ്ങൾക്ക് മോഡലായി ജോലി ചെയ്തിരുന്നു സരസ്വതി. ഇവർച്ച് ചില വലിയ ഓഫറുകൾ വന്നിരുന്നെന്നും പോലീസ് പറയുന്നു. സ്വന്തം ദുപ്പട്ട ഉപയോ ഗിച്ചാണ് സരസ്വതി ആത്മഹത്യ ചെയ്തിരിക്കുന്നത്. "ഇതൊരു ആത്മഹത്യയാണെന്ന് തോന്നുന്നു, പക്ഷേ നമ്മൾ മറ്റ് കോണുകളും പരിശോധിക്കേണ്ടതുണ്ട്. സരസ്വതിയുടെ മുത്തശ്ശിയാണ് അവളെ ആദ്യം തൂങ്ങിമരിച്ച നിലയിൽ കണ്ടത്, പച്ചക്കറി കട്ടർ ഉപയോഗിച്ച് ദുപ്പട്ട മുറിച്ച് താഴെയിറക്കി. പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്," മുതിർന്ന ഒരു പോലീസ് ഉദ്യോ ഗസ്ഥൻ പറഞ്ഞു.

നേരത്തെ ഈ ന ഗരത്തിൽ തന്നെ മോഡലുകളായ മഞ്ജുഷ നിയോഗി, ബിദിഷ ഡി മജുംദാർ, പല്ലബി ഡേ എന്നിവരും ആത്മഹത്യ ചെയ്തിരുന്നു. ഇവരുമായി സരസ്വതിക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞു. "അമ്മയും അമ്മായിയും ജോലിക്ക് പോയതിന് ശേഷം ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഞങ്ങൾ അവളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, ഞങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിലെ അവളുടെ പ്രവർത്തനം പരിശോധിക്കുന്നു," പോലീസ് ഉദ്യോ ഗസ്ഥൻ കൂട്ടിച്ചേർത്തു.
സരസ്വതിയുടെ കുട്ടിക്കാലത്ത് കുടുംബം ഉപേക്ഷിച്ച് പോയ വ്യക്തിയായിരുന്നു ഇവരുടെ അച്ഛൻ. പിന്നീട് അമ്മയും അമ്മായിയും ചേർന്നാണ് അവളെ വളർത്തിയിരുന്നത്. മോഡലിം ഗിന് പുറമെ ബ്യൂട്ടിഷൻ ജോലികളും സരസ്വതി ചെയ്തിരുന്നതായി ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഡലായ മഞ്ജുഷയെ (26) സ്വന്തം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തും സഹപ്രവർത്തകയുമായ ബിദിഷ ഡി മജുംദാർ ബുധനാഴ്ച ആത്മഹത്യ ചെയ്തത് മഞ്ജുഷയെ ഏറെ വേദനിപ്പിച്ചെന്ന് മഞ്ജുഷയുടെ അമ്മ പറഞ്ഞു. മെയ് 15ന് ഗാർഫയിൽ വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റിലെ മുറിയിലാണ് ടെലിവിഷൻ താരവും മോഡലും ആയ പല്ലബി ഡേയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജകുമാരി പോലെ... മമത സാരിയിലും ഒരേ പൊളി, വൈറലായി നടിയുടെ ചിത്രങ്ങൾ
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications