പെണ്‍കുട്ടിയെ യുവാവ് ആസിഡ് കുടിപ്പിച്ചു
മുംബൈ: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ മുംബൈക്ക് വീണ്ടും നാണക്കേട്. 18 കാരിയായ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. 2013 ഒക്ടോബര്‍ 19 ന് രാത്രിയില്‍ മുംബൈയിലെ ഗൊറായ് ബീച്ചില്‍ വച്ചാണ് സംഭവം. പെണ്‍കുട്ടിയെ കടലിലേക്ക് തള്ളിയിട്ട് കൊല്ലാനും യുവാവ് ശ്രമിച്ചു.
20 വയസ്സുകാരനായ ജിതേന്ദ്രയാണ് അക്രമം കാണിച്ചത്. പെണ്‍കുട്ടി കോളേജ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിതേന്ദ്ര പെണ്‍കുട്ടിയെ ശല്യപ്പെടുത്തി വരികയായിരുന്നു. യുവാവും പെണ്‍കുട്ടിയും മുംബൈയില ദാഹിസര്‍ പ്രദേശത്തുകാരാണ്.

ദിതേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമത്തിനാണ് കേസ്. പെണ്‍കുട്ടിയെ ഇയാള്‍ ശല്യപ്പെടുത്തി തുടങ്ങിയ സമയത്ത് തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
ജിതേന്ദ്ര പെണ്‍കുട്ടിയെ പരസ്യമായി മുമ്പും ഉപദ്രവിച്ചിട്ടുണ്ടത്രെ. പെണ്‍കുട്ടിയുടെ പിതാവിനെ കൊല്ലുമെന്ന് മുമ്പ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സ്ത്രീകളെ സംബന്ധിച്ച് രാജ്യത്ത് ഏറ്റവും സുരക്ഷിതത്വം ഉണ്ടായിരുന്ന നഗരങ്ങളില്‍ ഒന്നായിരുന്നു മുംബൈ. എന്നാല്‍ അടുത്തിടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ മുംബൈയുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications