കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയില്‍ വീണ്ടും രാജി.... മോദി സ്തുതിയില്‍ പാര്‍ട്ടി വിട്ട് ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീം!!

Google Oneindia Malayalam News

മുംബൈ: ശരത് പവാറിന്റെ മോദി സ്തുതിയില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ വീണ്ടും രാജി. ദേശീയ ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. പവാറിന്റെ പ്രസ്താവനയെ പൊതുമധ്യത്തില്‍ ന്യായീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷന്റെ മുന്‍ ചെയര്‍മാനായിരുന്നു ഹക്കീം. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. അതേസമയം പവാറിനെതിരെ പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1

മതസംഘടനകളെ ഒരിക്കലും പിന്തുണയ്ക്കാത്ത വ്യക്തിയാണ് ശരത് പവാര്‍. അങ്ങനെയുള്ള ഒരാള്‍ നരേന്ദ്ര മോദി റാഫേല്‍ ഇടപാടില്‍ കുറ്റക്കാരനല്ലെന്ന് എങ്ങനെയാണ് പറയുക. ഇതുവരെ ഈ വിഷയത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷണത്തിന് പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പിന്നെങ്ങനെയാണ് ഇതില്‍ അഴിമതിയില്ലെന്ന് പറയാനാവുകയെന്നും മുനാഫ് ഹക്കീം ചോദിക്കുന്നു. മോദി സ്തുതി നടത്തുന്നതിന് മുമ്പ് പവാര്‍ പാര്‍ട്ടിയുള്ളവരോട് ഒരുവാക്കു പോലും ചോദിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രസ്താവനയില്‍ പവാര്‍ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്. പരസ്യമായ വിശദീകരണം അദ്ദേഹം തന്നെ നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.

നേതാക്കളുടെ രാജി കോണ്‍ഗ്രസിനെ ശരിക്കും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. താരിഖ് അന്‍വറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. നേരത്തെ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞാണ് താരിഖ് അന്‍വര്‍ എന്‍സിപി ഉണ്ടാക്കിയത്. അതേസമയം തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് താരിഖ് അന്‍വര്‍ അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്കെത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അതും ഒരുകാലത്ത് പാര്‍ട്ടിയുടെ കരുത്തുറ്റ നേതാക്കളാണ് എത്താന്‍ പോകുന്നത്. ആര്‍ജെഡി അടക്കമുള്ള പാര്‍ട്ടികള്‍ ശരത് പവാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ലാലേട്ടനും ചാണ്ടിക്കുഞ്ഞിനും ഒരേ ശബ്ദം.... ശബരിമല പ്രസ്താവനയില്‍ ഉമ്മന്‍ച്ചാണ്ടിക്ക് ട്രോള്‍ലാലേട്ടനും ചാണ്ടിക്കുഞ്ഞിനും ഒരേ ശബ്ദം.... ശബരിമല പ്രസ്താവനയില്‍ ഉമ്മന്‍ച്ചാണ്ടിക്ക് ട്രോള്‍

എന്‍സിപിയില്‍ പൊട്ടിത്തെറി.. പവാറിന്റെ മോദി സ്തുതിയില്‍ പ്രതിഷേധിച്ച് താരിഖ് അന്‍വര്‍ രാജിവെച്ചു!എന്‍സിപിയില്‍ പൊട്ടിത്തെറി.. പവാറിന്റെ മോദി സ്തുതിയില്‍ പ്രതിഷേധിച്ച് താരിഖ് അന്‍വര്‍ രാജിവെച്ചു!

English summary
another ncp member quits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X