കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുക്കിയത് 800 കോടി... റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരിയുടെ പൊടിപോലുമില്ല

  • By Desk
Google Oneindia Malayalam News

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും ബയേഴ്സ് ക്രെഡിറ്റിലൂടെ കോടികള്‍ തട്ടി മുങ്ങിയ നീരവ് മോദിയ്ക്ക് പിന്നാലെ പൊതുമേഖലാ ബാങ്കില്‍ നിന്നും മറ്റൊരു തട്ടിപ്പിന്‍റെ വിവരങ്ങള്‍ കൂടി പുറത്ത്. റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരിയാണ് തട്ടിപ്പ് നടത്തി രാജ്യം വിട്ടത്. വിവിധി പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ കോതാരി തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്.

കുഞ്ഞ് വാങ്ങിയ പാവക്കുട്ടിക്കുള്ളില്‍ നിന്ന് നാറ്റം... ചോര, പാവയെ പരിശോധിച്ച വീട്ടമ്മ ഞെട്ടികുഞ്ഞ് വാങ്ങിയ പാവക്കുട്ടിക്കുള്ളില്‍ നിന്ന് നാറ്റം... ചോര, പാവയെ പരിശോധിച്ച വീട്ടമ്മ ഞെട്ടി

ജ്വല്ലറി ഉടമ നീരവ് മോദിയും ബന്ധുക്കളും പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ വാര്‍ത്ത പുറത്തു വന്നതോടെയാണ് മറ്റു പൊതു മേഖലാ ബാങ്കുകളില്‍ നിന്നും കോടി കണക്കിന് രൂപ ഇത്തരത്തില്‍ വ്യവസായികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.

തട്ടിയത് അഞ്ച് ബാങ്കുകളില്‍ നിന്ന്

തട്ടിയത് അഞ്ച് ബാങ്കുകളില്‍ നിന്ന്

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇ്ത്യ, ബാങ്ക് ഓഫ് ബറോഡ, ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ നിന്നാണ് കോതാരി പണം തട്ടിയത്.

വായ്പയും പലിശയും ഇല്ല

വായ്പയും പലിശയും ഇല്ല

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കില്‍ നിന്ന് 325 കോടിയുമാണ് കോത്താരി വായ്പ എടുത്തത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇയാള്‍ വായ്പയോ പലിശയോ തിരിച്ചടച്ചിട്ടില്ല.

ഓഫീസും പൂട്ടി

ഓഫീസും പൂട്ടി

തട്ടിപ്പ് കണ്ടെത്തിയതോടെ ഇയാളുടെ കാണ്‍പൂര്‍ സിറ്റി സെന്‍റിലെ ഓഫീസും പൂട്ടിയിരിക്കുകയാണ്. ഇയാള്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ പറ്റിയിട്ടില്ല.

ആസ്തികള്‍ വില്‍ക്കും

ആസ്തികള്‍ വില്‍ക്കും

അതേസമയം കോതാരിയുടെ ആസ്തികള്‍ വിറ്റ് പണം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് അലഹബാദ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ആര്‍ബിഐ കണക്ക്

ആര്‍ബിഐ കണക്ക്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 61,000 കോടി രൂപ ബയേഴ്സ് ക്രെഡിറ്റ് വഴി ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

English summary
Just days after the Punjab National Bank (PNB) Rs 11,360 crore fraud came to light, another state-run bank has reported a million dollar scam. The parent company of Rotomac Pens has been accused of fleeing with loans of more than Rs 800 crore from various government banks in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X