കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടി തന്ത്രം പാളിയെന്ന് സൂചന; ജഗന്‍ കെസിആറിനൊപ്പം? ഹൈദരാബാദില്‍ ചര്‍ച്ച

Google Oneindia Malayalam News

ഹൈദരാബാദ്: പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി ആന്ധ്ര കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്ത ഉടനെ ആദ്യം ചെയ്തത്. മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കളെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചത് ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായിട്ടാണ്. അതിനിടെയാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ മറികടന്ന് പുതിയ സഖ്യത്തിന് നീക്കം തുടങ്ങിയത്.

ആന്ധ്ര ഭരണകക്ഷിയായ ടിഡിപിയുമായി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മറിച്ചുള്ള അഭിപ്രായമാണ് ഉണ്ടായിരുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന നിലപാടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഇപ്പോള്‍ തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് റാഞ്ചിയെന്ന വിവരമാണ് പുറത്തുവരുന്നത്.....

 ടിഡിപിയെ ശത്രുവാക്കി നീക്കം

ടിഡിപിയെ ശത്രുവാക്കി നീക്കം

മൂന്നാം മുന്നണി രൂപീകരിക്കാനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര രാവുവിന്റെ നീക്കം. ആന്ധ്രയില്‍ ടിഡിപിയുടെ നീക്കങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്.

ഉമ്മന്‍ചാണ്ടി പറഞ്ഞത്

ഉമ്മന്‍ചാണ്ടി പറഞ്ഞത്

കോണ്‍ഗ്രസിന്റെ ആന്ധ്രയുടെ ചുമതല ഉമ്മന്‍ചാണ്ടിക്കാണ്. ഒരു കക്ഷിയുമായും സഖ്യമില്ലാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിടുക എന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞത്. എന്നാല്‍ തൊട്ടുപിന്നാലെ കേന്ദ്ര നേതൃത്വം ഇടപെട്ട് ടിഡിപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്

കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്

കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞുപോയി വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച ജഗന്‍ മോഹന്‍ റെഡ്ഡിയുമായി സഹകരിക്കാനാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യം. ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യവും അതുതന്നെ. ഇദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയും ചെയ്തിരുന്നു. ജഗനെ വലയിലാക്കാന്‍ ബിജെപിയും ശ്രമിച്ചിരുന്നു. അടുത്തിടെ അവസാനിച്ച ജഗന്റെ സംസ്ഥാനതല യാത്രയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചുവെന്നാണ് വിലയിരുത്തല്‍.

ജഗന്‍ കെസിആറിനൊപ്പം

ജഗന്‍ കെസിആറിനൊപ്പം

എന്നാല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം ജഗന്‍ നില്‍ക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്. പകരം കെസിആറിന്റെ മൂന്നാം മുന്നണിക്കൊപ്പം നിന്നേക്കും. ഇരു പാര്‍ട്ടി നേതാക്കളും ഹൈദരാബാദില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചര്‍ച്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാലംഗ സംഘത്തെ നിയോഗിച്ചു

നാലംഗ സംഘത്തെ നിയോഗിച്ചു

ചന്ദ്രശേഖര റാവുവിന്റെ മകനനും ടിആര്‍എസ് സംസ്ഥാന അധ്യക്ഷനുമായ കെടി രാമറാവുവാണ് ജഗന്‍ മോഹനുമായി ചര്‍ച്ച നടത്തുന്നത്. ആന്ധ്ര പ്രദേശില്‍ നിന്ന് മൂന്നാം മുന്നണിയില്‍ അംഗമാകുന്ന പാര്‍ട്ടി വൈഎസ്ആര്‍ ആകണമെന്നാണ് കെസിആറിന്റെ ലക്ഷ്യം. ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിക്കും. നാലംഗ സംഘത്തെയാണ് കെസിആര്‍ ചര്‍ച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്.

ലോട്ടസ് പോണ്ടില്‍

ലോട്ടസ് പോണ്ടില്‍

കെടി രാമറാവുവിന് പുറമെ, ബി വിനോദ് കുമാര്‍ എംപി, പല്ല രാജേശ്വര്‍ റെഡ്ഡി എന്നിവരുമുണ്ടാകുമെന്നാണ് വിവരം. ഹൈദരാബാദിലെ ജഗന്റെ വസതിയായ ലോട്ടസ് പോണ്ടിലാണ് ചര്‍ച്ച. ഇരുപാര്‍ട്ടി നേതാക്കളും ആദ്യമായിട്ടാണ് നേരിട്ടുള്ള ചര്‍ച്ച നടത്തുന്നത്. ഇരുപാര്‍ട്ടികളും സഹകരിച്ചാല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന്റെ നീക്കം പാളും.

തുല്യശക്തികള്‍ ഒരുമിച്ചാല്‍

തുല്യശക്തികള്‍ ഒരുമിച്ചാല്‍

തെലങ്കാനയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ടിആര്‍എസ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ടിആര്‍എസ് വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. ആന്ധ്രയില്‍ ശക്തമായ ജനപിന്തുണയുള്ള പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആന്ധ്രയിലെ പ്രതിപക്ഷ പാര്‍ട്ടിയാണിത്.

രണ്ട തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്

രണ്ട തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ ആകുമെന്നാണ് കരുതുന്നത്. ആന്ധ്രയില്‍ ഇതിനൊപ്പം തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ടിഡിപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുകയാണ് ടിആര്‍എസിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് ആന്ധ്ര പ്രതിപക്ഷ കക്ഷിയെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്.

 ലക്ഷ്യം നിയമസഭ പിടിക്കല്‍

ലക്ഷ്യം നിയമസഭ പിടിക്കല്‍

ജഗനുമായുള്ള ചര്‍ച്ചയില്‍ ദേശീയ രാഷ്ട്രീയമല്ല കെസിആര്‍ കേന്ദ്രീകരിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പകരം ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പാണ്. കൂടെ ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുന്ന കാര്യവും ചര്‍ച്ചയാകും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.

 കെസിആറിന്റെ പ്രതികാരം

കെസിആറിന്റെ പ്രതികാരം

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി കോണ്‍ഗ്രസ് സഖ്യമാണ് ജനവിധി തേടിയത്. ടിആര്‍എസിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ സഖ്യം പരാജയപ്പെട്ടു. ഫലം വന്ന ഉടനെ കെസിആര്‍ പ്രഖ്യാപിച്ചത് ആന്ധ്രയില്‍ തിരിച്ചു പണി കൊടുക്കുമെന്നായിരുന്നു. ആന്ധ്രയില്‍ ടിഡിപിയെ പരാജയപ്പെടുത്താന്‍ നീക്കം ശക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭയിലും ശക്തിയാകാം

ലോക്‌സഭയിലും ശക്തിയാകാം

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിആര്‍എസും ഒന്നിക്കാന്‍ സാധ്യതയുണ്ടെന്ന് ജഗന്‍ കഴിഞ്ഞാഴ്ച സൂചന നല്‍കിയിരുന്നു. ഇരുപാര്‍ട്ടികളും ഒരുമിച്ചുനിന്നാല്‍ 42 ലോക്‌സഭാ സീറ്റുകള്‍ സ്വന്തമാക്കാമെന്നും കേന്ദ്രത്തില്‍ നിര്‍ണായക ശക്തിയാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മൂന്നാം മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ കെസിആര്‍ അടുത്തിടെ മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പടുകൂറ്റന്‍ സമ്മേളനത്തിന് കോണ്‍ഗ്രസ്, ഇങ്ങനെ ഒരു ഒത്തുചേരല്‍ ആദ്യംരാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പടുകൂറ്റന്‍ സമ്മേളനത്തിന് കോണ്‍ഗ്രസ്, ഇങ്ങനെ ഒരു ഒത്തുചേരല്‍ ആദ്യം

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം, ആലോചിച്ച് നടപടിയെന്ന് എംഡിചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം, ആലോചിച്ച് നടപടിയെന്ന് എംഡി

English summary
Another Regional Satrap to Join Federal Front? KCR's Son to Hold Talks With Jagan Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X