കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീര്‍ന്നില്ല, വീണ്ടും മന്ത്രിസഭാ പുന:സംഘടന.. അടുത്തത് ആര്‍ക്കു വേണ്ടി..?

  • By Anoopa
Google Oneindia Malayalam News

ദില്ലി: മൂന്നു വര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പുന:സംഘടനക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച നടന്ന അപ്രതീക്ഷിത മന്ത്രിസഭാ പുന:സംഘടനയില്‍ ബിജെപിയില്‍ നിന്നുള്ള മന്ത്രിമാര്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഘടകക്ഷികളെ പ്രീതിപ്പെടുത്താനായിരിക്കും അടുത്ത മന്ത്രിസഭാ പുന:സംഘടന എന്നാണ് സൂചന.

എഐഎഡിഎംകെ, ജെഡിയു എന്നീ ഘടകകക്ഷികള്‍ക്ക് പിന്നീട് അവസരം ലഭിക്കുമെന്ന് മുന്‍പു തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത പുന:സംഘടനയില്‍ ഇവരെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിയുവിന് ഒരു ക്യാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബഹുമാനാര്‍ഹമായ ഒരു പദവി കിട്ടിയേക്കുമെന്ന് എഐഎഡിഎംകെയും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

 ശിവ്‌സേനയുടെ പ്രതികരണം

ശിവ്‌സേനയുടെ പ്രതികരണം

അതേസമയം ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് ശിവസേന രംഗത്തു വന്നിരിക്കുന്നത്. എന്‍ഡിഎ ചത്ത അവസ്ഥയിലാണെന്നും കോമ സ്‌റ്റേജിലാണെന്നും ശിവ്‌സേനാ നേതാവും പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

തങ്ങളെ അവഗണിച്ചു

തങ്ങളെ അവഗണിച്ചു

പുന:സംഘടനാ വേളയില്‍ തങ്ങളെ അവഗണിച്ചെന്നും ശിവ്‌സേന ആരോപിച്ചു. വാജ്‌പേയിയുടെ കാലത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഖ്യകക്ഷികളെ ആശ്രിയിച്ചിരുന്നെന്നും ശിവ്‌സേന പറയുന്നു. ഇപ്പോള്‍ ബിജെപിയില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ജയ്റ്റ്‌ലി പറയുന്നത്...

ജയ്റ്റ്‌ലി പറയുന്നത്...

പുതിയതായി മന്ത്രിമാരായ ആരും രാഷ്ട്രീയത്തില്‍ പുതിയ ആള്‍ക്കാരല്ല. ഇതില്‍ ചിലരാകട്ടെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്നവരാണ്. സുപ്രധാന വകുപ്പുകളുടെ ചുമതലകള്‍ ഓരോരുത്തര്‍ക്കും നല്‍കിയത് ഓരോരുത്തരുടെയും മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.

പ്രതിരോധം വനിതക്ക്..

പ്രതിരോധം വനിതക്ക്..

അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളതാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കാന്‍ കാരണമെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍ മോദിയുടെയും ജയ്റ്റ്ലിയുടെയും വിശ്വസ്തയും ഇരുവര്‍ക്കും പ്രിയങ്കരിയുമായതാണ് നിര്‍മ്മലയുടെ സ്ഥാനക്കയറ്റത്തിന് കാരണമെന്ന വിലയിരുത്തലുമുണ്ട്.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍..

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍..

പ്രകടനം നന്നാകാത്തവര്‍ പടിക്കു പുറത്ത് എന്ന നയമാണ് മന്ത്രിസഭാ പുന:സംഘടനയില്‍ മോദി സ്വീകരിച്ചത്. അപ്രതീക്ഷിതമായി പലരും മന്ത്രിസഭയിലേക്ക് എത്തി. മൊത്തം ഒന്‍പത് പുതുമുഖങ്ങള്‍. സുപ്രധാനമായ പസ വകുപ്പുകളിലും മാറ്റം വന്നെങ്കിലും പ്രതിരോധം അരുണ്‍ ജയ്റ്റിക്കു തന്നെ എന്ന റിപ്പോര്‍ട്ടുകളെ അവസാന നിമിഷം പിന്തള്ളിയാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധ വകുപ്പ് ഏല്‍പ്പിക്കുന്നത്.

മൂന്നാം തവണ

മൂന്നാം തവണ

മൂന്ന് വര്‍ഷത്തിനിടെ മോദി നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന് മുന്നോടിയായി പ്രമുഖരടക്കം പല മന്ത്രിമാരും രാജിവെച്ചിരുന്നു. മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം ഒമ്പത് പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.

English summary
Another reshuffle may be held for NDA allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X