Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീരില്‍ മറ്റൊരു സ്‌കൂളിന് തീയിട്ടു; നാലു മാസത്തിനിടെ തീയിട്ടത് 24 സ്‌കൂളുകള്‍ക്ക്

അഞ്ജാതരാണ് സ്‌കൂളിന് തീയിടുന്നതിന് പിന്നിലെന്ന് പോലീസ് പറയുന്നു.

ശ്രീനഗര്‍: കാശ്മീരില്‍ നാലുമാസമായി തുടരുന്ന പ്രതിഷേധ സമരങ്ങള്‍ക്കിടെ മറ്റൊരു സ്‌കൂളിന് കൂടി തീയിട്ടു. ഇതോടെ 24 സ്‌കൂളുകള്‍ ഇത്രയും കാലയളവില്‍ കത്തിനശിച്ചു. അഞ്ജാതരാണ് സ്‌കൂളിന് തീയിടുന്നതിന് പിന്നിലെന്ന് പോലീസ് പറയുന്നു. ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി കൊല്ലപ്പെട്ടശേഷം കാശ്മീരില്‍ വ്യാപകമായ തോതില്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

സ്‌കൂളുകള്‍ക്ക് തീയിട്ട് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം മുടക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെ പ്രാദേശിക തീവ്രവാദി സംഘടനകളും മതയാഥാസ്ഥികരും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കാശ്മീരിലെ സാഹചര്യം മുതലെടുത്ത് ഇവരാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

fire

കാശ്മീരിലെ പുതുതലമുറ വിദ്യാഭ്യാസമില്ലാത്തവരായി വളരണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മെഹമൂബ മുഫ്തി ആരോപിച്ചിരുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് തടയുകയാണ് ഇവരുടെ ഉദ്ദേശം. പുതുതലമുറയെ ആയുധമെടുക്കാനാണ് ഇവര്‍ പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു.

അതേസമയം, സംഭവത്തെ ജമ്മു കാശ്മീരിലെ സംഘടന ഹുറിയത്ത് കോണ്‍ഫെറന്‍സ് അപലപിച്ചു. ഇത്തരം കാര്യങ്ങളെ അനുകൂലിക്കുന്നില്ലെന്നും സമൂഹത്തിന് നല്ലകാര്യമല്ല ഇതെന്നും ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സയീദ് അലി ഗീലാനി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+