Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി: 27-മത്തെ എംഎല്‍എയും ബിജെപിയിലേക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ തുടര്‍ക്കഥയാവുന്നു. ഒക്ടോബര്‍ 30 ന് സംസ്ഥാനത്ത് നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഒരു കോണ്‍ഗ്രസ് എം എല്‍ എ കൂടി ബി ജെപി യിലേക്ക് കൂടുമാറുന്നുവെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന ബി ജെ പി നേതാവാണ് ഇത് സംബന്ധിച്ച അവകാശവാദം നടത്തിയിരിക്കുന്നത്. "ഞായറാഴ്ച വൈകുന്നേരം ഒരു പൊതുയോഗത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ അദ്ദേഹം (കോൺഗ്രസ് എം‌ എൽ‌ എ) പാർട്ടിയിൽ (ബി ജെ പി) ചേരാൻ ഒരുങ്ങുകയാണ്."- ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പേര് വ്യക്തമാക്കാന്‍ ആദ്ദേഹം തയ്യാറായില്ല.

നിമാദ് മേഖലയിലില്‍ നിന്നുള്ള കോൺഗ്രസ് എം എൽ എയാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോൺഗ്രസ് നേതൃത്വവുമായി ഏറെനാളായി അകന്ന് കഴിയുന്ന ഇദ്ദേഹം അടുത്തിടെ ചില ബിജെപി അനൂകല പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. അതേസമയം എം എൽ എയെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസും ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കളെ നിയോഗിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ വ്യക്തമാക്കിയത്. എന്നാൽ കോൺഗ്രസ് നേതാക്കളോട് സംസാരിക്കാൻ എം എല്‍ എ വിസമ്മതിച്ചു.

bjp-congress

രാജിവച്ച് ബി ജെപി യിൽ ചേർന്നാൽ ഈ നിയമസഭാ കാലയളവില്‍ കോണ്‍ഗ്രസില്‍ നിന്ന് മാത്രം ബി ജെ പിലേക്ക് എത്തുന്ന 27-ാമത്തെ എംഎൽഎയാകും അദ്ദേഹം. കഴിഞ്ഞ വർഷം മാർച്ചിൽ ആറ് ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 22 കോൺഗ്രസ് എം എൽ എമാർ കോൺഗ്രസിൽ നിന്ന് രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് നാല് കോൺഗ്രസ് എം എൽ എമാർ കൂടി രാജിവച്ച് ബിജെപിയിൽ ചേർന്നു.

സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍

കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു 25 ലേറെ വരുന്ന കോണ്‍ഗ്രസ് എം എല്‍ എമാരും കോണ്‍ഗ്രസ് വിട്ടത്. ഇതോടെ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ വീണു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തില്‍ വരികയുമായിരുന്നു. രാജിവെച്ച എം എല്‍ എമാരുടെ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടപ്പോഴും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായിരുന്ന മണ്ഡലങ്ങളിലെല്ലാം ബി ജെ പി സ്ഥാനാര്‍ത്ഥികളായി പാര്‍ട്ടി വിട്ട എം എല്‍ എമാര്‍ വിജയിച്ച് കയറി. ഇവരില്‍ പലര്‍ക്കും ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ഇടം നല്‍കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+