പ്രശസ്ത പഞ്ചാബി ഗായകന്‍ വീട്ടില്‍ തൂങ്ങിമരിച്ചു
ചണ്ഡീഗഡ്: പ്രശസ്ത പഞ്ചാബി ഗായകന്‍ ധരംപ്രീത് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഭടീന്ദയില്‍ സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. കിടപ്പ് മുറിയിലെ സീലീംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ധരംപ്രീതിന്റെ മൃതദേഹം കാണപ്പെട്ടത്. ജൂണ്‍ 7 ഞായറാഴ്ച ധരംപ്രീത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്.
എന്നാല്‍ തിങ്കളാഴ്ച മാത്രമാണ് ധരംപ്രീതിന്റെ മരണവാര്‍ത്ത പുറത്തറിഞ്ഞത്. ധരംപ്രീത് ആത്മഹത്യ ചെയ്യുമ്പോള്‍ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. സമ്മര്‍ വെക്കേഷന് വേണ്ടി ഭാര്യയും മകനും അച്ഛന്റെ വീട്ടില്‍ പോയതായിരുന്നു. ധരംപ്രീതിനൊപ്പം അമ്മയാണ് താമസിച്ചിരുന്നത്. വിളിച്ചിട്ടും മുറി തുറക്കാത്തതില്‍ സംശയം തോന്നി ഇവര്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.

അയല്‍ക്കാര്‍ സ്ഥലത്തെത്തി വാതി ബലമായി തുറന്ന് അകത്തുകടന്നപ്പോള്‍, ധരംപ്രീത് തൂങ്ങിമരിച്ചതായാണ് കണ്ടത്. ഐ പി സി 174 പ്രകാരം പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ധരംപ്രീത് ഏതാനും ദിവസങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു എന്നാണ് അറിയുന്നത്.
ധരംപ്രീത് ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴും. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ധരംപ്രീതിന്റെ പാട്ടുകളെ സ്‌നേഹിച്ചിരുന്ന ഒട്ടേറെ പേര്‍ ട്വിറ്ററില്‍ ഈ സങ്കടവാര്‍ത്ത ഷെയര്‍ ചെയ്തു.


Click it and Unblock the Notifications