അന്യ ജാതിക്കാരനുമായി പ്രണയം: മകളെ കൊലപ്പെടുത്തി ?
മൈസൂരു: ഉത്തരേന്ത്യയില്‍ സാധാരണമായ ദുരഭിമാനകൊലപാതകങ്ങള്‍ കര്‍ണാടകത്തിലും .മൈസൂര്‍ നഞ്ചന്‍കോട് ചന്ദരവാടി ഗ്രാമത്തിലാണ് സംഭവം. അന്യജാതിക്കാരനുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്വന്തം മകളെ കൊലപ്പെടുത്തിയതായാണ് പോലീസ് സംശയിക്കുന്നത്. മധു (21) ആണ് ചൊവ്വാഴ്ച്ച രാവിലെ മരിച്ചത് .ശവസംസ്‌കാരത്തിനു ശേഷം വൈകിട്ട് പോലീസിനു ലഭിച്ച ഫോണ്‍ കോളാണ് സംഭവത്തില്‍ വഴിത്തിരിവായത്.ദുരഭിമാനക്കൊലയാണിതെന്നാണ് സംശയിക്കുന്നതെന്നും മധുവിന്റെ രക്ഷിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

ബിരുവിദ്യാര്‍ത്ഥിനിയായ മധു അന്യജാതിയില്‍പ്പെട്ട യുവാവുമായ പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതറിഞ്ഞ മധുവിന്റെ രക്ഷിതാക്കള്‍ മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
സംഭവസ്ഥലത്തെത്തിയ പോലീസ് കമ്മീഷണര്‍ അഭിനവ് ഖരെ മധുവിന്റെ അസ്ഥികളും ചാരവും പരിശോധനക്കായി അയച്ചിട്ടുണ്ട്.ഫോണ്‍ബൂത്തില്‍ നിന്നാണ് പേരുവെളിപ്പെടുത്താത്ത ആള്‍ വിവരം നല്‍കിയതെന്നും പോലീസ് പറഞ്ഞു. മൈസൂരിലും കര്‍ണാടകത്തിലെ മറ്റു ചില ജില്ലകളിലും അടുത്തിടെ സമാനമായ ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications