ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് മരണം, രണ്ട് പേർക്ക് പരിക്ക്
ഭുവനേശ്വര്‍ : ഒഡീഷയിലെ ജജ്പൂര്‍ റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഗുഡ്സ് ട്രെയിനിന് എഞ്ചിന് ഘടിപ്പിച്ചിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് ട്രയിനിന് എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം.
ഇടിമിന്നലുള്ള സമയത്ത് ട്രെയിനിന്റെ റേക്കുകള്ക്കടിയില് അഭയം പ്രാപിച്ച തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ജജ്പൂര്‍ കിയോഞ്ചര്‍ റോഡിന് സമീപം റെയില്‍വേ ജോലിക്കായുള്ള കരാര്‍ തൊഴിലാളികളാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ഡി ആര് എം ഖുര്‍ദാ റോഡിന്റെ നേതൃത്വത്തില്‍ ഡിവിഷണല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 2009ല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ഇതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിരുന്നു. രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്ന ഒഡീഷയില്‍ തന്നെയാണ് വീണ്ടും ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്.
278 പേരാണ് ഒഡീഷയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. 1200ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചെന്നൈ കോറോമണ്ഡല്‍ എക്സ്പ്രസ്, ബംഗളൂരു-ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. മരിച്ചവരില്‍ 83 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഭുവനേശ്വറിലെ എയിംസ് മോര്‍ച്ചറിയില്‍ 123 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ക്യാപിറ്റല്‍ ഹോസ്പിറ്റല്‍, സം ഹോസ്പിറ്റല്‍, അമ്രി ഹോസ്പിറ്റല്‍, കിംസ് ഹോസ്പിറ്റല്‍, ഭുവനേശ്വറിലെ ഹൈടെക് ആശുപത്രി എന്നിവിടങ്ങളിലെ മോര്‍ച്ചറികളില്‍ 70ഓളം മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തില്‍പ്പെട്ടവരുടെ കൂടെയാണ് സര്‍ക്കാരെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും രക്ഷാപ്രവര്‍ത്തക സംഘങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും തല്‍സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഇതിനിടെ, അപകടത്തില്‍ 40ഓളം പേര് മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ ശരീരങ്ങളില്‍ പരിക്കുകളേറ്റതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായിട്ടില്ല. റെയില്‍വെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തിന് പിന്നാലെ ഇലക്ട്രിക്ക് ലൈനുകള്‍ പൊട്ടിവീണിരുന്നു. ഇതില്‍ തട്ടിയാണ് യാത്രക്കാര്‍ക്ക് ഷോക്കേറ്റത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications