Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാള്‍ അണ്ണാ ഹസാരെയെ കൊല്ലാന്‍ ശ്രമിച്ചു?

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അണ്ണാ ഹസാരെയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം. സാമൂഹ്യ പ്രവര്‍ത്തകനും അഴിമതി വിരുദ്ധ സമരത്തിലെ സജീവ പങ്കാളിയുമായ സ്വാമി അഗ്നിവേശാണ് കെജ്രിവാളിനെതിരെ ഗുരുതരമായ ഈ ആരോപണവുമായി രംഗത്തെത്തിയത്. ഹിന്ദി ദിനപ്പത്രമായ ദൈനിക് ജാഗരണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

annahazare

അണ്ണാ ഹസാരെ തന്റെ രാഷ്ട്രീയ ഗുരുവാണ് എന്നാണ് കെജ്രിവാള്‍ പറയാറുള്ളത്. എന്നാല്‍ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരെയെ രാഷ്ട്രീയലാഭത്തിന് വേണ്ടി കെജ്രിവാള്‍ കൊല്ലാന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ദില്ലിയിലെ രാംലീല മൈതാനത്ത് അഴിമതി വിരുദ്ധ ക്യാംപെയ്‌നിന്റെ ഭാഗമായി ഉപവാസം ഇരിക്കുമ്പോഴാണത്രെ കെജ്രിവാള്‍ ഹസാരെയുടെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

swami-agnivesh

ലോക്പാല്‍ ബില്‍ തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അണ്ണാ ഹസാരെയുടെ ഉപവാസ സമരം. സമരത്തിന്റെ നാലാം ദിവസം തന്നെ യു പി എ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കെജ്രിവാള്‍ ഉപവാസ സമരം നിര്‍ത്താന്‍ അണ്ണാ ഹസാരെയെ അനുവദിച്ചില്ല. കെജ്രിവാളിന്റെ ആവശ്യപ്രകാരം ഹസാരെ പത്ത് ദിവസം വരെ ഉപവാസം തുടര്‍ന്നു.

arvind-kejriwal

അണ്ണാ ഹസാരെയുടെ ആരോഗ്യം നശിപ്പിക്കാനും അദ്ദേഹത്തെ കൊലപ്പെടുത്താനുമായിരുന്നു കെജ്രിവാളിന്റെ ശ്രമം എന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു. നേരത്തെ മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരും നേരത്തെ ആരോപണങ്ങളുമായി കെജ്രിവാളിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+