Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം: ഉന്നാവോയില്‍ ഇരയായ 23 കാരി തീകൊളുത്തി, നില ഗുരുതരം

ലഖ്നൊ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പീഡനത്തിനിരയായ 23 കാരി തീകൊളുത്തി. ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് യുവതി തീകൊളുത്തിയത്. കഴി‍ഞ്ഞ പത്ത് വര്‍ഷമായി യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്ന 25 കാരനായ പ്രതിക്കാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുമ്പില്‍ വെച്ചാണ് സംഭവം. ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം കാണ്‍പൂരിലെ ഹാലറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു സംഭവത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പ്രതിയായ അവദേഷ് സിംഗ് അറസ്റ്റിലായിട്ടുണ്ട്.

പോലീസ് സൂപ്രണ്ട് ഓഫീസിന്റെ മെയിന്‍ ഗേറ്റിനടുത്തെത്തിയ യുവതി ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് യുവതി ഓഫീസ് പരിസരത്തേക്ക് ഓടിയെത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് സിംഗിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നവംബര്‍ 28നാണ് അലഹാബാദ് ഹൈക്കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നത്.

rape-156093

കഴിഞ്ഞ പത്ത് വര്‍ഷമായി അവദേഷ് സിംഗ് വിവാദ വാഗ്ദാനം നല്‍കി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വീട്ടിലെത്തിയ അവദേഷ് സിംഗ്, രാജു, സര്‍വേഷ് ഭാര്യ​എന്നിവര്‍ ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് യുവതി പരാതി നല്‍കിയത്. അവര്‍ ഏത് സമയത്തും തന്നെ കൊലപ്പെടുത്തുമെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പിന്നീട് സംഭവത്തില്‍ മൂന്ന് നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 2009ല്‍ പണം തട്ടുന്നതിനായി യുവതിയുടെ കുടുംബം മറ്റൊരാള്‍ക്കെതിരെ ഇത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കേസിലെ പ്രതിയായ യുവാവ് മുന്‍കൂര്‍ ജാമ്യം നേടിയത്. സംഭവത്തില്‍ മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ അ‍ഞ്ചിന് ഉന്നാവോയില്‍ പീഡനത്തിനിരയായ യുവതിയെ പ്രതികളായ രണ്ട് പേരുള്‍പ്പെടെ അ‍ഞ്ച് പേര്‍ ചേര്‍ന്ന് തീകൊളുത്തിയിരുന്നു. ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലിരിക്കെ ദില്ലിയിലെ സഫ്ദര്‍ജംങ് ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+