കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക സര്‍ക്കാര്‍ വീഴും; കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ പോര് മൂര്‍ച്ഛിച്ചു!! വീഡിയോ പുറത്ത്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ രൂപീകരിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി. സര്‍ക്കാര്‍ രൂപീകരിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് പോലും സംശയം. എത്രകാലം മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്ന വീഡിയോ പുറത്തുവന്നു.

പ്രാദേശിക ചാനലാണ് വീഡിയോ പുറത്തുവിട്ടത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സഖ്യം കൂടുതല്‍ കാലം നില്‍ക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോ. മാത്രമല്ല, ജെഡിഎസ് നേതാക്കളുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. അധികം വൈകാതെ കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയതലത്തില്‍ മുഖ്യവിഷയമാകുമെന്ന് തീര്‍ച്ച. വിവരങ്ങള്‍ ഇങ്ങനെ...

 തുടര്‍വിവാദങ്ങള്‍

തുടര്‍വിവാദങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായെങ്കിലും വകുപ്പുകള്‍ വീതംവയ്ക്കുന്നതില്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ ഭിന്നതയുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും വിവാദമായിരിക്കുന്നത്.

സിദ്ധരാമയ്യയുടെ വാക്കുകള്‍

സിദ്ധരാമയ്യയുടെ വാക്കുകള്‍

കര്‍ണാടക സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമോ എന്നതിനുള്ള പ്രതികരണമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറയുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചു വര്‍ഷമോ... പ്രയാസമാണ്... 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം... സിദ്ധരാമയ്യ പറയുന്നു.

യാതൊരു ഉറപ്പുമില്ല

യാതൊരു ഉറപ്പുമില്ല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലനില്‍ക്കും. അതിന് ശേഷം എന്തുസംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. എന്ത് സംഭവിക്കുമെന്ന് കാണാമെന്നു സിദ്ധരാമയ്യ പറയുന്നു. സര്‍ക്കാരിന്റെ ഭാവിയില്‍ സംശയം പ്രകടിപ്പിക്കുയാണ് സിദ്ധരാമയ്യ. സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പില്ലെന്ന് ഈ വാക്കുകളില്‍ വ്യക്തമാണ്.

 ബജറ്റും എംഎല്‍എമാരും

ബജറ്റും എംഎല്‍എമാരും

കോണ്‍ഗ്രസ്-ജെഡിഎസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്് സിദ്ധരാമയ്യ. ധര്‍മസ്ഥലയിലെ ആശുപത്രിയില്‍ പ്രകൃതി ചികില്‍സക്ക് എത്തിയതാണ് അദ്ദേഹം. അവിടെ വച്ചാണ് വീഡിയോ എടുത്തതെന്ന് കരുതുന്നു. ബജറ്റ് അവതരണവുമായി ബന്ധപ്പപ്പെട്ട് ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതികരണത്തില്‍ രണ്ടുദിവസം മുമ്പ് സിദ്ധരാമയ്യ അസന്തുഷ്ടി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ എന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. സിദ്ധരാമയ്യ സംശയം പ്രകടിപ്പിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര ശുപാപ്തി വിശ്വാസത്തിലാണ്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വീഡിയോ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം തേടി.

മുഖവിലയ്‌ക്കെടുക്കുന്നില്ല

മുഖവിലയ്‌ക്കെടുക്കുന്നില്ല

വീഡിയോ ഞാന്‍ കണ്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയുണ്ടാക്കുമ്പോള്‍ അഞ്ച് വര്‍ഷത്തേക്കുള്ള ധാരണയാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. മറിച്ചുള്ള അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പരമേശ്വര മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പിന്നീടുള്ള ചോദ്യത്തോട് അദ്ദേഹം നീരസം പ്രകടിപ്പിച്ചു.

ഞാനാണ് പാര്‍ട്ടി അധ്യക്ഷന്‍

ഞാനാണ് പാര്‍ട്ടി അധ്യക്ഷന്‍

നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കൂ. ഞാനാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍. രാഷ്ട്രീയത്തില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. എങ്കിലും തങ്ങള്‍ അ്ഞ്ച് വര്‍ഷത്തേക്കാണ് ഐക്യസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. മറിച്ചുള്ള അഭിപ്രായം തനിക്കില്ലെന്നും പരമേശ്വര പറഞ്ഞു.

കുമാരസ്വാമിക്ക് അമര്‍ഷം

കുമാരസ്വാമിക്ക് അമര്‍ഷം

ബജറ്റുമായി ബന്ധപ്പെട്ട സിദ്ധരാമയ്യയുടെ അഭിപ്രായത്തോടെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രതികരിച്ചത്. ഇത്തരം അഭിപ്രായങ്ങള്‍ സംശയമുണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കൂ. ബജറ്റുമായി ബന്ധപ്പെട്ട സിദ്ധരാമയ്യയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.

 ബിജെപി കാത്തിരിക്കുന്നു

ബിജെപി കാത്തിരിക്കുന്നു

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ താന്‍ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് കുമാരസ്വാമി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ഈ വാക്കുകളും അഞ്ച് വര്‍ഷം തികയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന സൂചനയാണ്. തൊട്ടുപിന്നാലെയാണ് സിദ്ധരാമയ്യയും സംശയം പ്ര്കടിപ്പിച്ചത്. ഈ ഭിന്ന്ത ബിജെപി മുതലെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ പറഞ്ഞിരുന്നു.

ബജറ്റ് വിവാദം

ബജറ്റ് വിവാദം

ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ പ്രശ്‌നം. മുന്‍ ധനമന്ത്രിയാണ് സിദ്ധരാമയ്യ. നിലവില്‍ ധനവകുപ്പ് കുമാരസ്വാമിയാണ് കൈകാര്യം ചെയ്യുന്നത്. പുതയ ബജറ്റ് അവതരിപ്പിക്കണമെന്ന് അദ്ദേഹം പറയുമ്പോള്‍, കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് മതിയെന്നാണ് സിദ്ധരാമയ്യ പറയുന്നത്. വേണമെങ്കില്‍ അനുബന്ധ ബജറ്റ് ആകാമെന്നും പുതിയ ബജറ്റ് ആവശ്യമല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു.

English summary
Karnataka: Another video of Siddaramaiah surfaces, adds to strains in Congress-JDS coalition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X