യുവഡോക്ടറുടെ മരണത്തിന് പിന്നാലെ തെലങ്കാനയിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം!!
ഹൈദരാബാദ്: യുവ മൃഗഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ തെലങ്കാനയിൽ സമാന സംഭവം കൂടി. മൃഗഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് കിലോമീറ്ററുകൾ മാത്രം അകലെ നിന്നാണ് മറ്റൊരു യുവതിയുടെ പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയത്. ഷംഷാബാദിലെ ഒരു തുറസ്സായ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുർടന്ന് പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബരാബാദ് പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
യുവ മൃഗഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ വെച്ചാണ് രണ്ടാമത്തെ മൃതദേഹം ലഭിച്ചത്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് വിവരം ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തെ ഭീതിയിലാഴ്ത്തിയ ആദ്യത്തെ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് രണ്ടാമത്തെ സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തെലങ്കാനയിലെ സംഭവത്തോടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും ഉപദേശം നൽകിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നാണ് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ്.

ബുധനാഴ്ച രാത്രിയോടെയാണ് ജോലി കഴിഞ്ഞ് മടങ്ങിയ കാണാതായ യുവ മൃഗഡോക്ടറെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ലഭിക്കുകയായിരുന്നു. ഷംഷാബാദ് ടോൾ ബൂത്തിൽ സ്കൂട്ടർ നിർത്തിയിട്ട ശേഷം ഡോക്ടർ ത്വക് രോഗ വിദഗ്ധനെ കാണുന്നതിനായി ക്യാബിൽ പോകുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
എന്നാൽ രാത്രി 9 മണിയോടെ മടങ്ങിയെത്തിയപ്പോൾ വണ്ടിയുടെ ടയർ പങ്ചറാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 9.15 ഓടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. ടയർ മാറ്റാമെന്ന് ചിലർ വാഗ്ധാനം നൽകിയെന്നും ചില ലോറി ഡ്രൈവർമാർ സംശയപരമായി പെരുമാറിയെന്നും ഓഡിയോ റെക്കോർഡിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ ഓഫായിരുന്നുവെന്നാണ് സഹോദരി സാക്ഷ്യപ്പെടുത്തുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications