ജാന്‍വിയേയും ഖുശിയേയും കുറിച്ച് അശ്ലീലം പറയുന്നത് നിര്‍ത്തൂ... പൊട്ടിത്തെറിച്ച് അന്‍ഷുല കപൂര്‍
നടി ശ്രീദേവിയുടെ അപ്രതീക്ഷ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി നിരവധി പേര് എത്തിയിരിരുന്നു. താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്. എന്നാല്‍ അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട രണ്ട് പേരുണ്ടായിരുന്നു. ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മക്കളായ അര്ജ്ജുന് കപൂറും അന്‍ഷുല കപൂറും. തങ്ങളുടെ അമ്മയെ ഉപേക്ഷിച്ച് പോയ അച്ഛന് ബോണി കപൂറിനേയും അച്ഛന്റെ രണ്ടാം ഭാര്യയായ ശ്രീദേവിയോടും ഈ മക്കള്‍ കടുത്ത ശത്രുതയായിരുന്നു പുലര്‍ത്തിയിരുന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ തങ്ങളുടെ അച്ഛനും സഹോദരിമാര്‍ക്കും താങ്ങായി മാറിയിരിക്കുകയാണ് രണ്ട് പേരും.
അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അര്ജുന് അവരുടെ മരണ വാര്‍ത്തയോട് പ്രതികരിച്ചത് അമ്മ എന്ന് വിളിച്ചിട്ടായിരുന്നു. അമൃതസറില്‍ സിനിമി ഷൂട്ടിങ്ങ് തിരക്കില്‍ ആയിരുന്ന അര്ജ്ജുന് മരണ വാര്‍ത്ത അറിഞ്ഞതോടെ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് തിരിക്കുകയായിരുന്നു.

ആദ്യ ഭാര്യയിലെ മക്കള്‍
ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണയെ ശ്രീദേവിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ബോണി കപൂര്‍ ഉപേക്ഷിച്ചത്. ഇതോടെ ഇരു കുടുംബങ്ങളും തമ്മില്‍ വന്‍ ശത്രുതയിലായി. അമ്മ മോണയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്ജ്ജുന് പരസ്യമായി ശ്രീദേവിയോടും മക്കളായ ജാന്‍വിയോടും ഖുഷിയോടും ശത്രുത പുലര്‍ത്തി.

ജീവിതം തകര്‍ത്തത്
തന്റെ ജീവിതം തകര്‍ത്തത് ശ്രീദേവിയാണെന്ന് പല അഭിമുഖങ്ങളിലും അര്ജ്ജുന് തുറന്നടിച്ചിരുന്നി, ജാന്‍വിയും ഖുശിയും തന്റെ സഹോദങ്ങള്‍ അല്ലെന്നും അതുകൊണ്ട് തന്നെ ആ കുടുംബത്തെ കുറിച്ചുള്ള ഒരു കാര്യങ്ങളും തന്നോട് ചോദിക്കേണ്ടതില്ലെന്നുമായിരുന്നു അര്‍ജ്ജുന്റെ നിലപാട്.

സഹോദരന്റെ വാത്സല്യത്തോടെ
എന്നാല്‍ ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ അര്ജ്ജുന് ദുബൈയിലേക്ക് തിരിച്ചു. തകര്‍ന്നിരുന്ന അച്ഛനെ സമാധാനിപ്പിച്ച് കൂടെ തന്നെ നിന്നു. ഒരു മുതിര്‍ന്ന സഹോദരന്റെ വാത്സല്യത്തോടെ ജാന്‍വിക്കും ഖുശിക്കും അടുത്തേക്ക് ഓടിയെത്തി.മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ അര്ജുന് നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി അന്‍ഷുലയും നിന്നു.

അന്‍ഷുലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഏത് പ്രതികൂല സാഹചര്യവുമാകട്ടെ ഒന്നുമില്ലായ്മയിലും കാട്ടുപൂക്കള്‍ പുഷ്പിച്ചുകൊണ്ടിരിക്കുമെന്നാണ് അന്‍ഷുല പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിന് താഴെ ഖുശിയേയും ജാന്‍വിയേയും പരിഹസിച്ച് മോശം കമന്റുകള്‍ ഒരു ആരാധകന് പങ്കുവെച്ചതോടെ അന്‍ഷുല പൊട്ടിത്തെറിച്ചു.

അശ്ലീല പ്രയോഗങ്ങള്‍ ഒഴിവാക്കണം
തന്റെ സഹോദരിമാര്‍ക്കെതിരെ ഇത്തരം മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് സഹിക്കാനാവില്ലെന്ന് അന്‍ഷുല കുറിച്ചു. ഇത് അംഗീകരിക്കാനാകില്ല. അതിനാല്‍ തന്നെ ഈ കമന്റുകള്‍ എടുത്തുകളയുകയാണ്. തന്റെ സഹോദരനും തനിക്കും നല്കിയ പിന്തുണയ്ക്ക് നന്ദി അന്‍ഷുല കുറിച്ചു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications