12 കാരിയുടെ ചെവിയില്‍ ഉറുമ്പുകള്‍ക്ക് സുഖവാസം
അഹമ്മദാബാദ്: ചെവിയിലൊരു പ്രാണി പോയാല്‍ പുറത്ത് വരുന്നത് വരെ അസ്വസ്ഥതയായിരിക്കും. അപ്പോള്‍ ഒരായിരം ഉറുമ്പുകള്‍ ചെവിയില്‍ കൂടുകൂട്ടിയാല്‍ എന്താകും അവസ്ഥ?അഹമ്മദാബാദ് സ്വദേശിനിയായ 12കാരിയുടെ ചെവിയിലാണ് ഉറുമ്പുകള്‍ കൂടുകൂട്ടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തില്‍ ചെവിയില്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. ഉറുമ്പുകളെ ചെവിയില്‍ നിന്നും പുറത്തെടുക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഉറുമ്പുകളുടെ മുട്ട ചെവിയില്‍ നിന്നും കണ്ടെടുക്കാന്‍ സാധിച്ചില്ലെന്ന് ഡോക്ടര്‍മ്മാര്‍ പറയുന്നു.

ഉറുമ്പുകള്‍ ചെവിയില്‍ നിന്നും വരുന്നത് ആവര്‍ത്തിക്കുകയാണ് ഇപ്പോഴും. വൈദ്യശാസ്ത്ര ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമെന്ന് ഡോക്ടര്‍മ്മാര്‍ പറയുന്നു. കുട്ടിയുടെ ചെവിയില്‍ നിന്നും ദിവസത്തില്‍ പത്തോ പതിനഞ്ചോ ഉറുമ്പുകളെയാണ് കണ്ടെടുക്കുന്നത്.
ചെവിയില്‍ നിന്നും പുറത്ത് വരുന്ന ഉറുമ്പുകള്‍ കുട്ടിയെ കടിക്കുന്നില്ല എന്നതാണ് അത്ഭുതം. കുട്ടിയുടെ ചെവിക്കരികില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നാണ് ഡോക്ടര്‍മ്മാര്‍ അവസാനമായി നിര്‍ദേശിച്ചത്.












Click it and Unblock the Notifications