കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് സ്‌റ്റേറ്റില്‍ ബിജെപി നിലംതൊടില്ല; ശക്തമായ തിരിച്ചടി നല്‍കാന്‍ പുതിയ സഖ്യം!! മോദി-ഷാ വിയര്‍ക്കും

  • By Ashif
Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റംനടത്തി അധികാരം തുടരാനുള്ള ശ്രമത്തിലാണ് ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിനുള്ള നീക്കങ്ങള്‍ നേരത്തെ തുടങ്ങുകയും ചെയ്തു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് അമിത് ഷാ. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് പുതിയ വിവരങ്ങള്‍. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തോടെ ഏഴ് സംസ്ഥാനങ്ങളിലാണ് സഖ്യം വരുന്നത്. ഈ സംസ്ഥാനങ്ങളാകട്ടെ ബിജെപിക്ക് കഴിഞ്ഞ തവണ മികച്ച വിജയം നേടിയ സ്ഥലങ്ങളാണ്. ബിജെപിക്കെതിരെ ദേശീയതലത്തില്‍ നടക്കുന്ന പുതിയ നീക്കങ്ങള്‍ വിശദീകരിക്കാം....

തിരഞ്ഞെടുപ്പിന് മുമ്പേ

തിരഞ്ഞെടുപ്പിന് മുമ്പേ

ബിജെപിക്കെതിരെ തിരഞ്ഞെടുപ്പിന് മുമ്പേ സഖ്യമുണ്ടാക്കാനാണ് ചില പ്രാദേശിക കക്ഷികള്‍ ശ്രമിക്കുന്നത്. ബിജെപിയുടെ വരവ് വന്‍ തിരിച്ചടിയായ പാര്‍ട്ടികളാണ് ഇവയെല്ലാം. ബിജെപിയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ തങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂവെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് പുതിയ സഖ്യം വരുന്നത്.

ഇവിടെ സംഭവിച്ചത്

ഇവിടെ സംഭവിച്ചത്

ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് സഖ്യത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഏഴ് സംസ്ഥാനങ്ങളില്‍ 255 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തവണ 150ഓളം മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പമായിരുന്നു.

പുതിയ സഖ്യത്തിന് കാരണം

പുതിയ സഖ്യത്തിന് കാരണം

ബിജെപിക്ക് മാത്രം 150ഓളം സീറ്റുകള്‍ ലഭിച്ചതിന് പുറമെ സഖ്യകക്ഷികളും ഒട്ടേറെ സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയുരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും സമാനമായ വിജയം നേടിയാല്‍ ബിജെപി സുന്ദരമായി അധികാരത്തിലെത്തും. അതാകട്ടെ ചെറുപാര്‍ട്ടികള്‍ക്കെല്ലാം തിരിച്ചടിയാകുകയും ചെയ്യും. ഇതാണ് പുതിയ സഖ്യത്തിന് കാരണം.

മോദി തരംഗം മാത്രമല്ല

മോദി തരംഗം മാത്രമല്ല

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിരുന്നുവെന്നത് ശരിയാണ്. അതിന് പുറമെ, ബിജെപി ഇതര കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടായിന്നു. ഇതും ബിജെപിക്ക് അനുകൂല ഘടകമായി. എന്നാല്‍ ഇത്തവണ ഈ പ്രതിസന്ധി നേരത്തെ മറികടക്കുകയാണ് പ്രാദേശിക പാര്‍ട്ടികള്‍.

തമിഴ്‌നാടിന്റെ സാഹചര്യം

തമിഴ്‌നാടിന്റെ സാഹചര്യം

കഴിഞ്ഞതവണ തമിഴ്‌നാട്ടില്‍ മാത്രമാണ് പ്രാദേശിക പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത കാര്യമായി ഉണ്ടാകാതിരുന്നത്. പതിവ് രാഷ്ട്രീയം തന്നെയായിരുന്നു തമിഴകത്ത്. അതുകൊണ്ടുതന്നെ പതിവ് പോലെ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നേട്ടമുണ്ടാക്കാനും സാധിച്ചില്ല. ഒരു സീറ്റ് മാത്രം ബിജെപിക്ക് നേടാനായി. പക്ഷേ, ബിജെപിക്ക് അത് ക്ഷീണമായില്ല. കാരണം 37 സീറ്റ് നേടിയത് ബിജെപിയെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെയായിരുന്നു.

പരസ്യപ്പെടുത്തല്‍ പിന്നീട്

പരസ്യപ്പെടുത്തല്‍ പിന്നീട്

പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണ ഈ ഏഴ് സംസ്ഥാനങ്ങളിലുമുണ്ടാക്കിയെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ അവര്‍ പരസ്യമാക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ സഖ്യം പരസ്യപ്പെടുത്തും. എത്ര സീറ്റില്‍ ഓരോ പാര്‍ട്ടികളും മല്‍സരിക്കുമെന്നത് സംബന്ധിച്ചും അപ്പോഴായിരിക്കും പുറത്തുവിടുക.

തിരഞ്ഞെടുപ്പിന് ശേഷവും

തിരഞ്ഞെടുപ്പിന് ശേഷവും

എത്ര സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് തങ്ങള്‍ പരിശോധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളിലാണ് ചര്‍ച്ച നടന്നിട്ടുള്ളത്. അല്ലാത്ത ഇടങ്ങളില്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നിക്കാതിരിക്കുക

ഭിന്നിക്കാതിരിക്കുക

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുക എന്നതാണ് പുതിയ സഖ്യത്തിന്റെ ലക്ഷ്യം. കഴിഞ്ഞതവണ സംഭവിച്ചത് അതാണ്. സീറ്റ് വിഭജനത്തിന്റെ പേരിലും മറ്റും ഭിന്നതയുണ്ടാകുകയും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തു. സാഹചര്യം ബിജെപിക്ക് അനുകൂലമാകുകയും ചെയ്തു.

ഉത്തര്‍ പ്രദേശിലെ 80 സീറ്റുകള്‍

ഉത്തര്‍ പ്രദേശിലെ 80 സീറ്റുകള്‍

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 71ഉം ബിജെപി നേടി. എന്നാല്‍ ഇത്തവണ ബിജെപി അല്‍പ്പം വിയര്‍ക്കേണ്ടി വരും. കാരണം ഉത്തര്‍ പ്രദേശിലെ പ്രധാന പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇവരുടെ സഖ്യമാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തിരിച്ചടിച്ചത്.

ഒരു സ്ഥാനാര്‍ഥി മാത്രം

ഒരു സ്ഥാനാര്‍ഥി മാത്രം

എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുന്നതിന് പുറമെ, കോണ്‍ഗ്രസും ആര്‍എല്‍ഡിയും സഖ്യമുണ്ടാക്കുമെന്നാണ് വിവരം. രണ്ട് സഖ്യമാണെങ്കിലും ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ഥിയേ ഉണ്ടാകുകയുള്ളൂ. ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാനും ആലോചിക്കുന്നുണ്ട്. ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും ഈ നീക്കങ്ങള്‍.

മധ്യപ്രദേശിലെ ചര്‍ച്ച

മധ്യപ്രദേശിലെ ചര്‍ച്ച

മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. എസ്പിയും ബിഎസ്പിയും സഖ്യം ചേര്‍ന്നാണ് മധ്യപ്രദേശില്‍ മല്‍സരിക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും മധ്യപ്രദേശില്‍ സ്വാധീനം കുറവാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇവരേക്കാള്‍ സാധ്യത കൂടുതലുമാണ്. എസ്പിക്കും ബിഎസ്പിക്കും ചില ഇളവുകള്‍ കോണ്‍ഗ്രസ് നല്‍കുമെന്നാണ് വിവരം. ഈ സഖ്യം അടുത്ത പൊതുതിരഞ്ഞെടുപ്പിലും തുടരുകയും ചെയ്യും.

ബിഹാറില്‍ നടക്കുമോ

ബിഹാറില്‍ നടക്കുമോ

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ 31ഉം ബിജെപി സഖ്യത്തിനൊപ്പമാണ്. ഇവിടെ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, ശരത് യാദവിന്റെ വിഭാഗം, ജിതിന്‍ മാഞ്ചിയെ പിന്തുണയ്ക്കുന്നവര്‍ തുടങ്ങി എല്ലാവരും ചേര്‍ന്നായിരിക്കും മല്‍സരിക്കുക. എന്നാല്‍ ഈ സഖ്യത്തിന് ഭാവിയുണ്ടോ എന്ന കാര്യം കണ്ടറിയണം.

ജാര്‍ഖണ്ഡും കര്‍ണാടകയും

ജാര്‍ഖണ്ഡും കര്‍ണാടകയും

ജാര്‍ഖണ്ഡില്‍ 14ല്‍ 12 സീറ്റും ബിജെപിയാണ് നേടിയത്. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി, മറാണ്ടി സഖ്യമാണ് ഇവിടെ നിലവില്‍ വരാന്‍ പോകുന്നത്. കര്‍ണാടകയില്‍ ജെഡിഎസ്, കോണ്‍ഗ്രസ്, ബിഎസ്പി സഖ്യമാണ് ബിജപിയെ നേരിടുക. നിലവില്‍ ബിജെപിക്ക് 28ല്‍ 14 സീറ്റുണ്ട്. അടുത്ത തവണ എതിര്‍സഖ്യം ശക്തരാണ്.

അണ്ണാഡിഎംകെയിലെ ഭിന്നത

അണ്ണാഡിഎംകെയിലെ ഭിന്നത

തമിഴ്‌നാട്ടില്‍ ബിജെപിക്ക് അത്ര വലിയ റോളില്ല. പക്ഷേ, ഡിഎംകെ,കോണ്‍ഗ്രസ് എന്നിവരുടെ സഖ്യത്തിലേക്ക് കമല്‍ഹാസന്റെ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരെത്തുമെന്നാണ് വിവരം. അണ്ണാഡിഎംകെയിലെ ഭിന്നത ഡിഎംകെ സഖ്യം നേട്ടമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ തന്നെയാണ് ബിജെപിയുടെ നോട്ടവും.

മഹാരാഷ്ട്രയിലെ ശിവസേന

മഹാരാഷ്ട്രയിലെ ശിവസേന

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ബിജെപിക്ക് 23ഉം ശിവസേനയ്ക്ക് 18 സീറ്റുകളുമാണ് കൈവശമുള്ളത്. ശിവസേന ഇടഞ്ഞുനില്‍ക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസും ഇവിടെ സഖ്യമുണ്ടാക്കാന്‍ തീരുമനിച്ചുവെന്നാണ് വിവരം. ചെറുപാര്‍ട്ടികളെയും ഇവര്‍ കൂടെ ചേര്‍ത്തേക്കും. ചെറുപാര്‍ട്ടികള്‍ കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ സഖ്യം പൊളിയും.

പിടികൊടുക്കാതെ ബംഗാള്‍

പിടികൊടുക്കാതെ ബംഗാള്‍

കശ്മീരിലെ ആറ് സീറ്റുകളും നേടിയത് ബിജെപി-പിഡിപി സഖ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ രണ്ടുതട്ടിലാണ്. കോണ്‍ഗ്രസ്-എന്‍സി സഖ്യത്തിന് ഇതാണ് പ്രതീക്ഷ നല്‍കുന്നത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തല്ല. ബിജെപിക്ക് അവിടെ വലിയ നേട്ടമുണ്ടാക്കാന്‍ അവസരമുണ്ടെന്നാണ് കരുതുന്നത്. തൃണമൂല്‍, സിപിഎം, കോണ്‍ഗ്രസ് എന്നിവരെല്ലാം വ്യത്യസ്ഥ ചേരിയിലാണിപ്പോഴും.

English summary
Anti-BJP alliance coming up in seven states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X