കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തുരത്താന്‍ വന്ന കോണ്‍ഗ്രസിന് ഉഗ്രന്‍ പണി; സഖ്യങ്ങള്‍ ചോദ്യം ചെയ്ത് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: മോദി-അമിത് ഷാ കൂട്ടുകെട്ട് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. മിക്ക സംസ്ഥാനങ്ങളിലും സാധ്യമായ ബദല്‍ ശക്തി വളര്‍ത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. സാധ്യമായിടത്തെല്ലാം പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുകയാണ്. ഉത്തര്‍പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ശക്തമാണ്.

എന്നാല്‍ ഇത്തരം സഖ്യങ്ങളുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പൂര്‍ണമായും വിജയിക്കുമോ എന്ന ചോദ്യമാണിപ്പോള്‍ ബാക്കിയാകുകയാണ്. കാരണം, കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമതശബ്ദങ്ങള്‍ ഉയരുകയാണ്. ഇതില്‍ ദേശീയ നേതൃത്വം പ്രതിസന്ധിയിലാണെന്നും വിവരങ്ങള്‍ പുറത്തുവന്നു. വിശദീകരണങ്ങള്‍ ഇങ്ങനെ...

പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി

പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി

2019 ആദ്യ പകുതിയിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുക. എല്ലാ പാര്‍ട്ടികളും ഒരുക്കങ്ങള്‍ തകൃതിയാക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന നേതൃത്വങ്ങളെയും പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പിന് ഒരുക്കുകയാണ്. കോണ്‍ഗ്രസ് പ്രാദേശിതലത്തില്‍ സഖ്യസാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുന്നു.

സംസ്ഥാനം നോക്കി സഖ്യം

സംസ്ഥാനം നോക്കി സഖ്യം

ബിജെപിയെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി നിലവിലെ സാഹചര്യത്തില്‍ ഒരുപാര്‍ട്ടിക്കുമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് ഓരോ സംസ്ഥാനത്തെയും സാഹചര്യം മനസിലാക്കി സഖ്യസാധ്യത കോണ്‍ഗ്രസ് ആരായുന്നത്. എന്നാല്‍ സംസ്ഥാനങ്ങളിലെ വിമതശബ്ദങ്ങളാണ് കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

ബംഗാളില്‍ രണ്ടുതട്ടില്‍

ബംഗാളില്‍ രണ്ടുതട്ടില്‍

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടുതട്ടിലാണ്. സംസ്ഥാന അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടുകാരാണ്. എന്നാല്‍ കോണ്‍ഗ്രസ് സെക്രട്ടറിയും എംഎല്‍എയുമായ മയ്‌നുല്‍ ഹഖ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് ആവശ്യപ്പെടുന്നു.

പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കിന് സാധ്യത

പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കിന് സാധ്യത

പ്രശ്‌നം രൂക്ഷമാണെന്ന് ബോധ്യപ്പെട്ട രാഹുല്‍ ഗാന്ധി നേരിട്ട് പ്രമുഖരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇരുവിഭാഗവും നിലപാട് രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഇടതുപക്ഷവുമായി ഒരിക്കലും സഹകരിക്കില്ലെന്നാണ് ഹഖും കൂട്ടരും പറയുന്നത്. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാടെടുത്താല്‍ ഹഖ് ചിലപ്പോള്‍ കോണ്‍ഗ്രസ് വിട്ടേക്കും.

ഇടതുപക്ഷത്തെ പിന്തുണച്ചിട്ട് എന്തുനേട്ടം

ഇടതുപക്ഷത്തെ പിന്തുണച്ചിട്ട് എന്തുനേട്ടം

രാഹുല്‍ ഗാന്ധിയുടെ തീരുമാനം വന്ന ശേഷം ഭാവി കാര്യങ്ങള്‍ പറയാമെന്ന് ഹഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച കോണ്‍ഗ്രസിന് യാതൊരു നേട്ടവുമുണ്ടായില്ലെന്ന് ഹഖ് പറയുന്നു. മാത്രമല്ല തിരിച്ചടി നേരിട്ടുവെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു.

വെട്ടിലായി ദേശീയ നേതൃത്വം

വെട്ടിലായി ദേശീയ നേതൃത്വം

ഇനിയും സിപിഎമ്മുമായി സഹകരിച്ചാല്‍ തിരിച്ചടി ഉറപ്പാണെന്നും തൃണമൂലുമായുള്ള സഖ്യമായിരിക്കും ഗുണം ചെയ്യുക എന്നും ഹഖ് പറയുന്നു. എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് തന്റെ ശ്രമമെന്നും അതിന് ഭിന്നതകള്‍ മറന്ന് എല്ലാവരും കൂടെ നില്‍ക്കണമെന്നും ചൗധരി ആവശ്യപ്പെടുന്നു. ദേശീയ നേതൃത്വമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

ദില്ലി കോണ്‍ഗ്രസിലെ അവസ്ഥ

ദില്ലി കോണ്‍ഗ്രസിലെ അവസ്ഥ

ദില്ലി കോണ്‍ഗ്രസിലും പ്രശ്‌നം തലപൊക്കിയിട്ടുണ്ട്. ബിജെപിയെ നേരിടാന്‍ എഎപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കനുള്‍പ്പെടെയുള്ളവര്‍ ഇതിനെ എതുര്‍ക്കുന്നു.

എഎപി വേണ്ടെന്ന് ദില്ലിയും പഞ്ചാബും

എഎപി വേണ്ടെന്ന് ദില്ലിയും പഞ്ചാബും

ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് എഎപിയെന്ന് അജയ് മാക്കന്‍ പറയുന്നു. മാത്രമല്ല, 2011ല്‍ യുപിഎ സര്‍ക്കാരിനെതിരെ ആര്‍എഎസ്എസിന് വേണ്ടി അണ്ണാ ഹസാരെക്കൊപ്പം ചേര്‍ന്ന് സമരം നടത്തിയവരാണ് ഇവരെന്നും അജയ് മാക്കന്‍ ഓര്‍മിപ്പിക്കുന്നു. ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസ് പഞ്ചാബിലും നേരിടുന്നത്. എഎപി ബന്ധം വേണ്ടെന്ന് പഞ്ചാബിലെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ബിഎസ്പി വേണ്ടെന്ന് മധ്യപ്രദേശ് നേതാക്കള്‍

ബിഎസ്പി വേണ്ടെന്ന് മധ്യപ്രദേശ് നേതാക്കള്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും. രണ്ടിടത്തും ബിജെപിയാണ് ഭരണത്തില്‍. കോണ്‍ഗ്രസിന് മാത്രമാണ് പ്രതിപക്ഷത്ത് ഇവിടെ ശക്തിയുള്ളത്. മധ്യപ്രദേശില്‍ ബിഎസ്പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതുവേണ്ടെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

ബിഎസ്പി സഖ്യത്തിന് കാരണം

ബിഎസ്പി സഖ്യത്തിന് കാരണം

കേന്ദ്ര നേതൃത്വം ബിഎസ്പിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് പിന്തുണ നല്‍കുന്നുണ്ട്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് കരുതിയാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ മധ്യപ്രദേശില്‍ ബിഎസ്പി അത്ര ശക്തമല്ല. അവര്‍ക്ക് സീറ്റ് വിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഉത്തര്‍ പ്രദേശില്‍ മാത്രം

ഉത്തര്‍ പ്രദേശില്‍ മാത്രം

ബിഎസ്പിയുമായി ഉത്തര്‍ പ്രദേശില്‍ മാത്രം സഖ്യം മതി എന്ന അഭിപ്രായമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. മധ്യപ്രദേശില്‍ ബിഎസ്പിയെ കൂടെ ചേര്‍ക്കുന്നത് നഷ്ടക്കച്ചവടമാണെന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അനില്‍ ശാസ്ത്രിക്ക് ഈ നിലപാടാണുള്ളത്.

സച്ചിന്‍ പൈലറ്റിന്റെ നിലപാട്

സച്ചിന്‍ പൈലറ്റിന്റെ നിലപാട്

സംസ്ഥാനങ്ങളിലെ നേതാക്കളുടെ നിലപാട് കണക്കിലെടുത്തേ സഖ്യമുണ്ടാക്കൂവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറയുന്നു. രാജസ്ഥാനിലും ബിഎസ്പി സഖ്യം വേണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ നിലപാട്. അതേസമയം, ബിഎസ്പി സഖ്യസാധ്യതകള്‍ തുറന്നിട്ടിട്ടുണ്ട്.

കോണ്‍ഗ്രസിന് കുറച്ച് സീറ്റ് നല്‍കാം

കോണ്‍ഗ്രസിന് കുറച്ച് സീറ്റ് നല്‍കാം

ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുമായി ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ബിഎസ്പി പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെങ്കിലും കുറച്ച് സീറ്റുകള്‍ മാത്രമേ നല്‍കൂവെന്നാണ് ബിഎസ്പിയുടെ നിലപാട്. കര്‍ണാടകയിലും ബിഹാറിലും മാത്രമാണ് കോണ്‍ഗ്രസിന് ശക്തരായ സഖ്യകക്ഷികളെ കിട്ടിയിട്ടുള്ളത്.

കര്‍ണാടകം എളുപ്പം, ബിഹാര്‍?

കര്‍ണാടകം എളുപ്പം, ബിഹാര്‍?

കര്‍ണാടകത്തില്‍ ജെഡിഎസുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിട്ടുണ്ട്. ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും ഈ സഖ്യം. ബിഹാറില്‍ ലാലുവിന്റെ ആര്‍ജെഡിയുമായിട്ടാണ് സഖ്യം. ഇവിടെ ജെഡിയു-ബിജെപി സഖ്യവും ഒരുങ്ങിക്കഴിഞ്ഞു. ബിഹാറില്‍ ശക്തമായ പോരാട്ടമായിരിക്കും ഇത്തവണ.

കര്‍ണാടകത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാകും; കുമാരസ്വാമി ഉടന്‍ വീഴും!! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്കര്‍ണാടകത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാകും; കുമാരസ്വാമി ഉടന്‍ വീഴും!! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

സിപിഎം ഔട്ട്; കോണ്‍ഗ്രസ്സുമായി സഖ്യത്തിന് തയ്യാറെന്ന് മമത ബാനര്‍ജി, ബംഗാളില്‍ പുതിയ സഖ്യനീക്കങ്ങള്‍സിപിഎം ഔട്ട്; കോണ്‍ഗ്രസ്സുമായി സഖ്യത്തിന് തയ്യാറെന്ന് മമത ബാനര്‍ജി, ബംഗാളില്‍ പുതിയ സഖ്യനീക്കങ്ങള്‍

English summary
In pursuit to stitch anti-BJP alliance for 2019, Congress faces challenges within
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X