ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ നമ്മള്‍ ഒന്നിക്കും; പ്രതിപക്ഷ നിരക്ക് കരുത്തേകാന്‍ നായിഡു
Recommended Video

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ദില്ലിയില്‍ തിരക്കിട്ട കൂടിക്കാഴ്ച്ചകളാണ് നടക്കുന്നത്. പ്രതിപക്ഷ നിരയില്‍ കഴിയാവുന്നത്രയും പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഏതുവിധേനയും ബിജെപിക്ക് കേന്ദ്രത്തില്‍ രണ്ടാമൂഴം ലഭിക്കുന്നത് തടയിടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസ്-ബിജെപി ഇതര മുന്നണിക്കുള്ള ശ്രമവും മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെയും നേതൃത്വത്തിലാണ് മുന്നാം മുന്നണി രൂപീകരണ നീക്കം നടക്കുന്നത്. ടിഡിപിയും ഈ നീക്കത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി നില്‍ക്കാനാണ് ടിഡിപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ടത് വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപി വിരുദ്ധ മുന്നണി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണി രൂപകരിക്കാനുള്ള നീക്കങ്ങളുമായാണ് ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തിയത്. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിക്ഷ പാര്‍ട്ടി നേതാക്കളുമായി നായിഡു ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തി.

ചന്ദ്രബാബു നായിഡു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത പവാര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരുമായാണ് ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച്ച നടത്തിയത്.

മുന്നണിവിട്ടത്
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത് രണ്ടാം തവണയാണ് ചന്ദ്രബാബു നായിഡു ദില്ലിയിലെത്തി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന ടിഡിപി ആന്ധ്രക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മുന്നണിവിട്ടത്.

തെലങ്കാനയില്‍
പിന്നീട് തെലങ്കാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടു. ഈ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കണ്ടില്ലെങ്കിലും കോണ്‍ഗ്രസ്-ടിഡിപി ബന്ധത്തിന് അത് അടിത്തറ പാകി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലും ഈ സഖ്യം കൊണ്ടുവരാനാണ് ടിഡിപി ലക്ഷ്യമിടുന്നത്.

രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച
ദില്ലിയില്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ആന്ധ്രാപ്രദേശിലെ സഖ്യ വിഷയങ്ങളും ചര്‍ച്ചയായെന്നാണ് സൂചന. എന്നാല്‍ തെലങ്കാനയില്‍ സഖ്യം വിജയം കാണാത്തതിനാല്‍ ആന്ധ്രയിലും ഒരു സാഹസത്തിന് മുതിരണോയെന്ന ആശങ്ക കോണ്‍ഗ്രസ്സിനുണ്ട്.

കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല
അതേസമയം, ടിപിഡിപിയെ പിണക്കാനോ അവര്‍ എതിര്‍ചേരിയിലേക്ക് പോവുന്നതിനോ കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെ തന്നെ രാഹുല്‍ ഗാന്ധി-ടിഡിപി കൂടിക്കാഴ്ച്ചക്ക് വളരെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബിജെപിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ നമ്മള്‍ ഒരുമിക്കുമെന്നാണ് കൂടിക്കാഴ്ച്ചക്ക് ശേഷം ചന്ദ്രബാബു നായിഡു വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശില്‍
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സഖ്യം ചേരുന്നതിനെ കുറിച്ച് വാര്‍ത്തവന്നതിനു പിന്നാലെയാണ് നായിഡുവിന്റെ ഈ കൂടികാഴ്ച്ച. ആന്ധ്രാഭവനില്‍ വെച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നായിഡു കൂടിക്കാഴ്ച്ച നടത്തിയത്.

കൊല്‍ക്കത്തയില്‍
ജനുവരി 19 ന് കൊല്‍ക്കത്തയില്‍ വച്ചു നടക്കുന്ന റാലിയിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ക്ഷണം സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ക്ഷണം സ്വീകരിച്ച് റാലിയില്‍ പങ്കെടുക്കാനാണ് തിരുമാനമെന്നാണ് ചന്ദ്രബാബു നായിഡുവുമായുള്ള കൂടി കാഴ്ച്ചയ്ക്ക് ശേഷം ശരത് പവാര്‍ പറഞ്ഞു.

പവാര്‍
കൊല്‍ക്കത്തയില്‍ എത്തിയാല്‍ മറ്റ് പാര്‍ട്ടി നേതാക്കളുമായുള്ള കൂടികാഴ്ച്ചയ്ക്ക് സാധ്യതയുണ്ട്.ഞങ്ങള്‍ അവരെ കാണുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല.എന്നാല്‍ റാലിക്ക് ശേഷം അവരെ കാണാനും ഭാവി രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് തീരുമാനമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയം ചര്‍ച്ച ചെയ്യും
കൊല്‍ക്കത്തയില്‍ നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാന്‍ എല്ലാം പ്രതിപക്ഷ പാര്‍ട്ടികളേയും മമതാജി ക്ഷണം നടത്തിയിട്ടുണ്ട്. റാലിയില്‍ എല്ലാവരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവശ്യമാണെങ്കില്‍ റാലിക്ക് ശേഷം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും നായിഡു വ്യക്തമാക്കി.

ദേശീയ തലത്തില്‍ ഒരുമിക്കണം
സംസ്ഥാന തലത്തില്‍ പ്രതിപക്ഷ ഐക്യനിരയക്ക് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ദേശീയ തലത്തില്‍ ഒരുമിക്കാന്‍ നമ്മള്‍ ശ്രമിക്കണമെന്നും നായിഡു പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്‍ അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി നിരീക്ഷിക്കുന്നു
മറുപക്ഷത്ത് നായിഡുവിന്റെ നീക്കങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ബിജെപി നോക്കികാണുന്നത്. പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങളെ മോദി നേരത്തെ പരിഹസിച്ചിരുന്നു. കുടുംബ ഭരണം നടത്തുന്ന പാര്‍ട്ടികളുടെ സഖ്യമാണ് നായിഡു രൂപീകരിക്കുന്നതെന്നാണ് മോദി പറഞ്ഞത്. ആന്ധ്രയില്‍ ബിജെപി മുന്നേറ്റം നടത്താന്‍ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ബിജെപിയെ ശക്തിപ്പെടുത്താന്‍ അമിത് ഷായും മോദിയും ഉടന്‍ ആന്ധ്രയില്‍ എത്തിയേക്കും.












Click it and Unblock the Notifications