കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡു

Google Oneindia Malayalam News

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൈവരിച്ച മികച്ച നേട്ടമായിരുന്നു 2014 ല്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഉത്തര്‍പ്രദേശും മധ്യപ്രദേശുമൊക്കെ അടങ്ങുന്ന ഹിന്ദിയുടെ ഹൃദയഭൂമികള്‍ ഒപ്പം നിന്നപ്പോഴാണ് ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചത്. 2014 ല്‍ നിന്ന് 2019 ലേക്ക് എത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ കാര്യങ്ങള്‍ പഴയപോലെ ബിജെപിക്ക് അത്ര അനൂകൂലമല്ല.

<strong>മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി</strong>മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി

തിരഞ്ഞെടുപ്പില്‍ പല സിറ്റിങ് സീറ്റുകളും പ്രതിപക്ഷ കക്ഷികള്‍ പിടിച്ചെടുത്തേക്കും. ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ കുറയുന്ന സീറ്റുകള്‍ക്ക് പകരം ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് കരസ്ഥമാക്കുക എന്ന പോവഴിയാണ് ബിജെപിക്ക് മുന്നില്‍ ഉള്ളത്. എന്നാല്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ സഖ്യനീക്കങ്ങള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിക്കുന്നത്.

ബിജെപിയുമായി ഉടക്കി

ബിജെപിയുമായി ഉടക്കി

ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിനെ തുടര്‍ന്ന ബിജെപിയുമായി ഉടക്കി എന്‍ഡിഎ വിട്ട ടിഡിപിയുടെ നേതാവ് ചന്ദ്രബാബു നായിഡുവാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഇപ്പോള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.

ദക്ഷിണേന്ത്യയില്‍

ദക്ഷിണേന്ത്യയില്‍

133 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ആകെയുള്ളത്ത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളത്. 39 സീറ്റുകളാണ് തമിഴ്നാടിന് സ്വന്തമായുള്ളത്. കര്‍ണാടക 28, ആന്ധ്രാപ്രദേശ് 25, കേരളം 20, തെലുങ്കാന 17, ഗോവ 2, പോണ്ടിച്ചേരിയിലും ലക്ഷദ്വീപിലും ഒരോന്നും വീതമാണ് ദക്ഷിണേന്ത്യയിലെ സീറ്റ് നില.

കോണ്‍ഗ്രസ്-ദള്‍

കോണ്‍ഗ്രസ്-ദള്‍

ദക്ഷിണേന്ത്യയില്‍ പ്രതിപക്ഷ ഒരു കുടക്കീഴില്‍ വന്നാല്‍ 133 സീറ്റുകളിലും സഖ്യത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം നേടിയ മികച്ച വിജയവും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

നായിഡു കര്‍ണാടകയില്‍

നായിഡു കര്‍ണാടകയില്‍

2019 ,ലും ഒരുമിച്ച് നിന്ന ബിജെപിയെ നേരിടുമെന്ന് കോണ്‍ഗ്രസ്-ദള്‍ നേതാക്കാള്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജെഡിഎസ് നേതാക്കളുമായി ചര്‍ച്ച നടത്താനായി ചന്ദ്രബാബു നായിഡു കര്‍ണാടകയില്‍ എത്തുന്നത്.

അടുത്ത വര്‍ഷവും

അടുത്ത വര്‍ഷവും

എച്ച ഡി ദേവഗൗഡ, കുമാരസ്വാമി എന്നിവരുമായാണ് നായിഡു ചര്‍ച്ച നടത്തിയത്. ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഭാഗമാകാമെന്ന് ദേവഗൗഡ അറിയിച്ചിട്ടുണ്ട്. .കുമാരസ്വാമിയും ഇതേ അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. 1996ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചുവോ അതേ പോലൊന്ന് അടുത്ത വര്‍ഷവും നടക്കുമെന്നായിരുന്നു കുമാരസ്വാമി അഭിപ്രായപ്പെട്ടത്.

ആന്ധ്ര-കര്‍ണാടക മേഖല

ആന്ധ്ര-കര്‍ണാടക മേഖല

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് മുന്നില്‍ ബിജെപി തകര്‍ന്നടയും എന്ന സൂചനായാണ് ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള മേഖലയില്‍ ഒന്നാണ് ആന്ധ്ര-കര്‍ണാടക മേഖല.

ബിജെപിക്ക് അടിപതറും

ബിജെപിക്ക് അടിപതറും

ടിഡിപി കൂടി അടങ്ങുന്ന പ്രതിപക്ഷ സഖ്യം സാധ്യമാവുകയാണെങ്കില്‍ ആന്ധ്രാ-കര്‍ണാടക മേഖലയിലും ബിജെപിക്ക് അടിപതറുമെന്നുറപ്പാണ്. കര്‍ണാടകയില്‍ നിന്ന് ചന്ദ്രബാബു നായിഡു പിന്നീട് നേരെ പോയത് തമിഴ്‌നാട്ടിലേക്കാണ്.

മികച്ച നേട്ടം

മികച്ച നേട്ടം

39 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ ബിജെപി കാര്യമായ സ്വാധീനശക്തിയല്ലെങ്കിലും എഐഎഡിഎംകെയുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് അവര്‍ ശ്രമം നടത്തുന്നത്. രൂക്ഷമായ എഐഎഡിഎംകെ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഡിഎംകെ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരിത്തുന്നത്.

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

പ്രതിപക്ഷ ഐക്യത്തിനൊപ്പം ഡിഎംകെയും ചേര്‍ന്നാല്‍ സഖ്യത്തിന് അത് ഏറെ ഗുണകരമാവുമെന്ന് കോണ്‍ഗ്രസ്സും ടിഡിപിയും കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ഡിഎംകെയുമായി ചര്‍ച്ചകള്‍ നടത്താന്‍ ചന്ദ്രബാബു നായിഡു തമിഴ്‌നാട്ടില്‍ എത്തുന്നത്.

സ്റ്റാലിനുമായി കൂടിക്കാഴ്ച്ച

സ്റ്റാലിനുമായി കൂടിക്കാഴ്ച്ച

സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം കോണ്‍ഗ്രസ്സിന് ഏറെ ആശ്വാസം നല്‍കുന്ന പ്രസ്താവനയാണ് നടത്തിയത്. കോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിക്കാനാണ് നീക്കമെന്നും ഡിഎംകെയും അതിന്റെ ഭാഗമാവുമെന്നാണ് തന്റെ വിശ്വാസമെന്നുമായിരുന്നു കൂടിക്കാഴ്ച്ചക്ക് ശേഷം നായിഡു പറഞ്ഞത്.

തെലുങ്കാനയില്‍

തെലുങ്കാനയില്‍

മഹാസഖ്യത്തിന് ഡിഎംകെ എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാല്‍ പോണ്ടിച്ചേരിയിലും അത് കോണ്‍ഗ്രസ്സിന് ഉപകാരംചെയ്യും. തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച കോണ്‍ഗ്രസ്-ടിഡിപി സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും നീണ്ടേക്കും.

English summary
anti bjp front naidu meets south indian leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X