Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി തകര്‍ന്നടിയും; 70 സംഘടനകള്‍ ശപഥം ചെയ്തു!! 230 സീറ്റിലും വിമതനീക്കം, ശക്തമായ അടിവലി

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ വിമത നീക്കം ശക്തം. മധ്യപ്രദേശില്‍ ബിജെപിയെ പിന്തുണച്ചിരുന്നവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 70 സംഘടനകള്‍ ചേര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു.

സര്‍ക്കാരിനെതിരെ സന്ന്യാസിമാര്‍ വരെ രംഗത്തുവന്ന പശ്ചാത്തലത്തില്‍ ബിജെപിയുടെ നില പരുങ്ങലിലാണ്. സര്‍ക്കാര്‍ മന്ത്രിപദവി നല്‍കിയ സ്വാമി സ്ഥാനം രാജിവച്ചു. അഭിപ്രായ സര്‍വ്വെയിലും ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നാണ് സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശിലെ ജനങ്ങള്‍ ഇത്തവണ കൈവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

 ബിജെപി വിരുദ്ധ തരംഗം

ബിജെപി വിരുദ്ധ തരംഗം

മധ്യപ്രദേശില്‍ ബിജെപി വിരുദ്ധ തരംഗം ശക്തമാണ്. മധ്യപ്രദേശിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് ബിജെക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്.

സപക് സമാജ് പാര്‍ട്ടി

സപക് സമാജ് പാര്‍ട്ടി

സപക് സമാജ് പാര്‍ട്ടി എന്നാണ് പുതിയ സംഘത്തിന്റെ പേര്. 70 സംഘടനകള്‍ ചേര്‍ന്നാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ബിജെപിയെ ഏറെ കാലമായി പിന്തുണയ്ക്കുന്ന കര്‍ണി സേന, അഖില ഭാരതീയ ബ്രാഹ്മിണ്‍ മഹാസഭ തുടങ്ങിയ കക്ഷികളാണ് പുതിയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ ബിജെപിയില്‍ നിന്ന് അകലുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും.

സംവരണമാണ് പ്രശ്‌നം

സംവരണമാണ് പ്രശ്‌നം

ചൊവ്വാഴ്ച ഭോപ്പാലില്‍ നടന്ന യോഗത്തില്‍ പുതിയ അധ്യക്ഷനെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. പാര്‍ട്ടിക്ക് പുതിയ പതാകയും അവര്‍ തയ്യാറാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രമാണുള്ളത്. ഈ വേളയില്‍ ബിജെപിക്കെതിരെ വികാരം ആളിക്കത്തുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബിജെപി കൂടുതല്‍ പരിഗണന നല്‍കിയെന്നാണ് ഇവരുടെ ആക്ഷേപം.

സര്‍ക്കാര്‍ ജീവനക്കാരും

സര്‍ക്കാര്‍ ജീവനക്കാരും

സംവരണ വിരുദ്ധ സംഘങ്ങളാണ് സംഘടിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വിഭാഗമാണിത്. ലക്ഷക്കണക്കിന് ജീവനക്കാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മൊത്തമായി ബിജെപിക്ക് എതിരാകുന്നതാണ് മധ്യപ്രദേശിലെ സാഹചര്യം. മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളാണ്. എല്ലാ സീറ്റിലും മല്‍സരിക്കാന്‍ സപക് സമാജ് പാര്‍ട്ടി തീരുമാനിച്ചു.

അധ്യക്ഷന്‍ പറയുന്നു

അധ്യക്ഷന്‍ പറയുന്നു

ഓരോ മണ്ഡലത്തിലും ജനങ്ങളുമായി സംവദിക്കാന്‍ സപക് സമാജ് പാര്‍ട്ടി തീരുമാനിച്ചു. ജനങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കും. ചിഹ്നം തയ്യാറാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് അധ്യക്ഷന്‍ ഹിരലാല്‍ ത്രിവേദി പറഞ്ഞു.

വിശ്വാസം നഷ്ടമായി

വിശ്വാസം നഷ്ടമായി

ഒബിസി വിഭാഗങ്ങളുടെയും ചില പട്ടികജാതി-വര്‍ഗ സംഘടനകളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ത്രിവേദി അവകാശപ്പെട്ടു. ബിജെപിയില്‍ വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറയുന്നു. സപ്തംബര്‍ ആറിന് ഭാരത ബന്ദ് സംഘടിപ്പിച്ചത് ഈ സംഘമായിരുന്നു. മധ്യപ്രദേശില്‍ പൂര്‍ണമായിരുന്നു ബന്ദ്. ബിജെപി പിന്തുണയില്ലാതെ ബന്ദ് വിജയിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് അവര്‍ പറയുന്നു.

സംഘത്തിന് പിന്നില്‍

സംഘത്തിന് പിന്നില്‍

സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഉയര്‍ന്ന ജാതിക്കാരെ ബിജെപിക്ക് എതിരാക്കി മാറ്റിയത്. ഒരുപറ്റം വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും പോലീസ് ഓഫീസര്‍മാരുമാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍. ബിജെപിക്കെതിരായ വികാരം ശക്തമായിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് സന്ന്യാസിമാര്‍ വരെ രംഗത്തുവന്നത്.

മന്ത്രി പദവി വേണ്ടെന്ന് സന്യാസി

മന്ത്രി പദവി വേണ്ടെന്ന് സന്യാസി

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുത്ത പ്രമുഖ സന്യാസിമാര്‍ക്ക് അടുത്തിടെ മന്ത്രിപദവി നല്‍കിയിരുന്നു. ഇവരുടെ അനുയായികളെ ബിജെപിയുമായി അടുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അത്തരത്തില്‍ മന്ത്രിപദവി ലഭിച്ച വ്യക്തിയായിരുന്നു സ്വാമി നാംദേവ് ത്യാഗി. കംപ്യൂട്ടര്‍ ബാബ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തനിക്ക് സര്‍ക്കാര്‍ അനുവദിച്ച മന്ത്രി പദവി കംപ്യൂട്ടര്‍ ബാബ രാജിവച്ചു.

മുഖ്യമന്ത്രിക്ക് വിമര്‍ശനം

മുഖ്യമന്ത്രിക്ക് വിമര്‍ശനം

സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതല്ല എന്ന് ബാബ അഭിപ്രായപ്പെട്ടു. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സാധിച്ചില്ലെന്നും കംപ്യൂട്ടര്‍ ബാബ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ചൗഹാന് ഇരട്ടത്താപ്പാണ്. നര്‍മദ നദിയിലെ അനധികൃത ഖനനം തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ബാബയുടെ രാജി പ്രഖ്യാപനം.

സന്യാസിമാരുടെ ആവശ്യങ്ങള്‍

സന്യാസിമാരുടെ ആവശ്യങ്ങള്‍

സന്യാസി സമൂഹത്തിന്റെ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ കംപ്യൂട്ടര്‍ ബാബ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ചുപേര്‍ക്ക് മന്ത്രിപദവി നല്‍കിയത്. സന്യാസി സമൂഹത്തിന് ബിജെപി സര്‍ക്കാരില്‍ വിശ്വാസ്യത നഷ്ടമായെന്ന് ബാബ പറയുന്നു. തനിക്ക് മേല്‍ രാജിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ട്. സന്യാസിമാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുമാസം മാത്രം

രണ്ടുമാസം മാത്രം

ഈ വര്‍ഷം ഡിസംബറിലാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞിരിക്കെയാണ് ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. മുന്‍ മന്ത്രി പത്മ ശുക്ല രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. അവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

 കോണ്‍ഗ്രസിനൊപ്പം ആറ് ശക്തികള്‍

കോണ്‍ഗ്രസിനൊപ്പം ആറ് ശക്തികള്‍

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപിയാണ് ഭരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസ് ഭരണമാണ്. അതേസമയം, തെലങ്കാനയില്‍ പ്രാദേശിക കക്ഷിയായ ടിആര്‍എസിന്റെതാണ് ഭരണം. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് സി വോട്ടര്‍ നടത്തിയ സര്‍വ്വെയില്‍ പറയുന്നത്. സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+