കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ വിയോജിപ്പ്; വിമത ബിജെപി എംപി രാജിവെച്ചു

  • By Sanoop
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ബിജെപി വിമത എംപി രാജിവെച്ചു. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങള്‍ നടപ്പാക്കിയതിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അപാകതയില്‍ പ്രതേഷേധിച്ചാണ് രാജി. മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ മണ്ഡലത്തില്‍ നിന്നുള്ള എംപി നാന പട്ടോലെയാണ് ലോകസഭാംഗത്വം രാജിവെച്ചത്. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് നാന പട്ടോലെ ബാന്ദ്ര-ഗോണ്ടിയ മണ്ഡലത്തില്‍ നിന്നും ലോകസഭയില്‍ എത്തിയത്.

മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പട്ടേലെ 2014ലെ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയില്‍ ചേര്‍ന്നത്.ജിഎസ്ടി, നോട്ട് നിരോധനം, കാര്‍ഷിക പ്രശ്‌നം തുടങ്ങിയവ നടപ്പിലാക്കിയതുമൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞാണ് രാജി നല്‍കിയത്. പ്രശ്‌നങ്ങള്‍ പലതവണ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും എന്നാല്‍ അദ്ദേഹം എല്ലാം അവഘണിച്ചുവെന്നും പട്ടോലെ പറഞ്ഞു.

nanapatole

കഴിഞ്ഞ ഡിസംബര്‍ മുതലാണ് പട്ടോലെ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞത്. കര്‍ഷകര്‍ക്കുവേണ്ടി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല എന്നാരോപിച്ചാണ് ഡിസംബറില്‍ അദ്ദേഹം നേതൃത്വുമായി ഇടഞ്ഞത്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പട്ടോലെ നേരത്തെ ആരോപിച്ചിരുന്നു.പട്ടോലെ കഴിഞ്ഞ ഒക്ടോബറില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശിവസേനയിലേക്ക് ചേക്കേറാന്‍ വേണ്ടിയാണ് ലോകസഭാംഗത്വം രാജിവെച്ചതതെന്ന് സൂചന. മോദിക്കെതിരെ നേരത്തെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ആളാണ് നാന പട്ടോലെ. ഗുജറാത്ത് തിരഞ്ഞെടുപ്പ് ശനിയാഴ്ച ആരംഭിക്കാനിരിക്കെ ബിജെപിയുടെ എംപി രാജിവെച്ചത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവം പ്രചരണായുദ്ധമാക്കാനാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്.

English summary
BJP rebel MP resigned. His resignation was due to the deficiency of the central government in implementing subjects like GST and Note ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X