Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ കോലം വരച്ചുള്ള പ്രതിഷേധം വ്യാപകം; ചിത്രങ്ങള്‍ പങ്കുവെച്ച് സ്റ്റാലിനും കനിമൊഴിയും

Recommended Video

cmsvideo
    Anti CAA Protests In The Form Of Kolam | Oneindia Malayalam

    ചെന്നൈ: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ തമിഴ്നാട്ടില്‍ കോലം വരച്ചുള്ള പ്രതിഷേധം വ്യാപകമാവുന്നു.നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള പ്രതിഷേധം ശക്തമായിരിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, എംപി കനിമൊഴി എന്നിവരുടെ വീടുകള്‍ക്ക് മുന്നിലും സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ആല്‍വാര്‍പെട്ടില്‍ തന്‍റെ വീടിന് മുന്നില്‍ വരച്ച കോലം എംകെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെ കനിമൊഴിയുടെ സിഐടി കോളനിയിലെ വീടിന് മുന്നില്‍ കോലം വരച്ചിരുന്നു. കൂടാതെ ഡിഎംകെയുടെ വനിതാ വിഭാഗം പ്രവര്‍ത്തകരോടും വീടിന് മുന്നില്‍ കോലം വരച്ച് പ്രതിഷേധിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ നിരവധി പ്രവര്‍ത്തകരാണ് വിവിധ ഭാഗങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചത്.

     stalinkolam

    കോലം വരച്ചവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നേരത്തേ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

    ഇന്നലെ രാവിലെയാണ് ചെന്നൈയിലെ ബെസന്ത് നഗറില്‍ വീടിന് മുന്‍പില്‍ കോലം വരച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പുറത്തിറക്കാനെത്തിയ അഭിഭാഷകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+