Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയെയും ബാധിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ആഘാതം കോര്‍പ്പറേറ്റ് മേഖലയെ വരെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ മേഖല മുതല്‍ റെസ്‌റ്റോറന്റുകള്‍ അടക്കം വാച്ച് വിപണിയില്‍ വരെ പ്രതിഷേധം പ്രതിഫലിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡിസംബര്‍ രണ്ടാമത്തെ ആഴ്ച മുതല്‍ തങ്ങളുടെ എല്ലാ ഡിവിഷനിലും കച്ചവടം താഴേക്ക് വന്നതായി രാജ്യത്തെ ഏറ്റവും വലിയ വാച്ച് നിര്‍മാതാക്കളായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വെളിപ്പെടുത്തുന്നു. 8,000 കോടി രൂപയുടെ വാച്ച് വിപണിയെ നിയന്ത്രിക്കുന്ന കമ്പനിയായ ടൈറ്റന്‍, റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വടക്കു കിഴക്കന്‍ മേഖലയിലെ പ്രതിഷേധം കാരണം ടൈറ്റന്റെ പല സ്റ്റോറുകളും പൂട്ടേണ്ടി വന്നതായും അവര്‍ പറയുന്നു.

caa11-15789

രാജ്യത്തെ ഒന്നിലധികം ഷോറൂമുകളില്‍ പ്രതിഷേധം കാരണം ഡിസംബര്‍ മാസം ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞെന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജനുവരിയിലും ഇതേ പ്രവണതയാണ് തുടരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്റ്റോക്കിംഗ് നമ്പറുകള്‍ ലഭ്യമല്ലെങ്കിലും വാഹനങ്ങളുടെ കയറ്റുമതിയിലും വിതരണവും കുറഞ്ഞതായി വാഹന കമ്പനികള്‍ പറയുന്നു.

അതേസമയം, പ്രതിഷേധങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവുകളും ഭക്ഷ്യവ്യവസായത്തില്‍ തിരിച്ചടിയായതായി റെസ്‌റ്റോറന്റ് ഉടമകള്‍ പ്രതിനിധാനം ചെയ്യുന്ന നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ദില്ലി, ലഖ്നൊ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ തെരുവിലുണ്ടായ അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പ്രതിഷേധം കാരണം വിദേശ സര്‍ക്കാരുകളുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് വടക്കു കിഴക്കന്‍ മേഖലകളിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള്‍ റദ്ദാക്കിയത് ടൂറിസം വ്യവസായത്തെയും ബാധിച്ചു. റഷ്യ, യുഎസ്, കാനഡ, യുകെ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+