കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ പ്രതിഷേധത്തിനിടെ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, പിന്നില്‍ കോണ്‍ഗ്രസും സിപിഎമ്മും ആണെന്ന്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ജലങ്കിയിലാണ് സംഭവം. അനാറുല്‍ ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്നു പേര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.

Cl

തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിറുദ്ദീന്‍ ശൈഖിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ വാഹന റാലി സംഘടിപ്പിച്ചിരുന്നു. റാലി കടന്നു പോകുന്ന പ്രദേശങ്ങത്ത് ഒരു വിഭാഗം ബന്ദ് പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് വച്ചാണ് റാലിക്ക് നേരെ ആക്രമണമുണ്ടായത്.

Recommended Video

cmsvideo
'If 100 Died In Notes Ban Queues, Why Not Shaheen Bagh?' Said By Dilip Ghosh | Oneindia Malayalam

വെടിയേറ്റാണ് അനാറുല്‍ ബിശ്വാസ് കൊല്ലപ്പെട്ടത്. കാറുകളും ഇരുചക്ര വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. അക്രമത്തിന് പിന്നില്‍ പ്രദേശവാസികളായ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയാണ് മറ്റു രണ്ടു പാര്‍ട്ടികളും ആരോപണം ഉന്നയിക്കുന്നത്.

അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറിഅമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി

English summary
Anti-CAA Protest in Bengal's Murshidabad Turns Violent; 1 Dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X