കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് നേതാവ് പങ്കെടുത്ത പരിപാടിയില്‍ സിഎഎ പ്രതിഷേധം; എംആര്‍എം പരിപാടി അലങ്കോലമായി

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മുസ്ലിം രാഷ്ട്രീയ മഞ്ച് (എംആര്‍എം) ദില്ലിയില്‍ നടത്തിയ യോഗത്തില്‍ പ്രതിഷേധം. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്. ഇവരുടെ യോഗത്തിലാണ് സിഎഎ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ വേദിയില്‍ ഇരിക്കെ ആയിരുന്നു പ്രതിഷേധം.

mm

സിഎഎ പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സദസിലുള്ളവര്‍ വേദിക്കരികിലേക്ക് മുദ്രാവാക്യം വിളിച്ച് അടുക്കുകയായിരുന്നു. എന്‍ആര്‍സിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. പരിപാടി അലങ്കോലമായതോടെ ആര്‍എസ്എസ് നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങിപ്പോയി.

ഇന്ന് അമേരിക്ക, നാളെ യൂറോപ്പ്; പ്രതികാരം ഒളിഞ്ഞിരിക്കുന്നു... ശക്തമായ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്ഇന്ന് അമേരിക്ക, നാളെ യൂറോപ്പ്; പ്രതികാരം ഒളിഞ്ഞിരിക്കുന്നു... ശക്തമായ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ബാനറില്‍ സിഎഎ അനുകൂല പരിപാടികള്‍ നടന്നുവരികയാണ്. ആര്‍എസ്എസുമായി അടുപ്പമുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തകര്‍. എന്നാല്‍ ഇവരുടെ യോഗത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നത് ആര്‍എസ്എസ് നേതൃത്വത്തിന് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

രാജ്യത്ത് സിഎഎക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇത് മറികടക്കാന്‍ സിഎഎ അനുകൂല പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസ്. കേരളത്തില്‍ സിഎഎയെ അനുകൂലിച്ച് ബിജെപി നടത്തിയ ചില പരിപാടികള്‍ ജനങ്ങള്‍ ബഹിഷ്‌കരിച്ചത് വാര്‍ത്തയായിരുന്നു.

English summary
Anti-CAA Protest in Muslim Rashtriya Manch Function in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X