വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭത്തിന്... ജാമിയ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക്, മുൻനിരയിൽ മലയാളികൾ!
Recommended Video
ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോപത്തിലേക്ക്. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിയ സമര സമിതി ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ വ്യാഴാഴ്ച മാർച്ച് നടത്തുമെന്ന് കഴിഞ്ഞ ദിവസം സമര സമിതി ആഹ്വാനം ചെയ്തു. ജാമിയ വിദ്യാർത്ഥികൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ ദില്ലിയെ യുദ്ധക്കളമാക്കിയത് കഴിഞ്ഞ ദിവസമാണ്. പിന്നീട് നടന്ന പൊലീസിന്റെ ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്കാണ് പരിക്കേറ്റത്.
ഇതിന് പിന്നാലെയാണ് ദേശീയ വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാമിയ വിദ്യാർത്ഥികൾക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവിൽ മദ്രാസിലെ കേന്ദ്ര സർവ്വകലാശാലയിൽ വരെ പ്രതിഷേധമുയർന്നിരുന്നു. ലീസ് നടപടികളിൽ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി
മദ്രാസ് സർവകലാശാലയിൽ സമരം ചെയ്തിരുന്ന വിദ്യാർഥികളെ കഴിഞ്ഞ ദിവസം അർധരാത്രി അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. 13 പെൺകുട്ടികൾ അടക്കം മുപ്പതോളം വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കയറിയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിലെ വിവിധ ക്യാമ്പസുകളിലേക്ക് പടർന്ന സാഹചര്യത്തിലാണ് അർധരാത്രിയിലെ പോലീസിന്റെ നടപടി.

കമൽ ഹാസന്റെ പിന്തുണ
പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ കമൽഹാസനെ സർവകലാശാല കവാടത്തിന് പുറത്ത് തടഞ്ഞ നടപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉൾപ്പടെയുള്ള നേതാക്കൾ ക്യാമ്പസിലേക്ക് എത്തുമെന്ന വിവരം സർക്കാരിന് ലഭിച്ചിരുന്നു. സമരം ഇനിയും തുടർന്നാൽ കൈവിട്ടു പോകുമെന്ന നിർദേശത്തെ തുടർന്നാണ് അറസ്റ്റ് ചെയ്ത് അവസാനിപ്പിക്കാൻ പോലീസിന് സർക്കാർ നിർദേശം നൽകിയത്.

രാജ്യത്താകമാനം പ്രതിഷേധം
അതേസമയം ജാമിയ വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് ക്രീരതയിൽ രാജ്യത്താകമാനും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം തുടരുന്നുണ്ട്. പ്രതിഷേധ സാഹചര്യങ്ങൾ കണക്കിലെടുത്തു മംഗളൂരുവിൽ നാളെ അർധരാത്രി വരെയും ബെംഗളൂരുവിൽ 21 വരെയും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് റദ്ദാക്കി
ഉത്തർപ്രദേശിലെ അസംഗഡിൽ പ്രക്ഷോഭം അക്രമാസക്തമായതോടെ പോലീസ് ലാത്തിവീശിയിരുന്നു. പ്രദേശത്ത് 2 ദിവസത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി. ജാമിയ മില്ലിയയിൽ ഞായറാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ എംഎൽഎ അടക്കം 7 പേർക്കെതിരെ ദില്ലി പോലീസ് കേസെടുത്തിരുന്നു. 3 പേർ വിദ്യാർഥികളാണ്. മുൻ എംഎൽഎ ആസിഫ് ഖാൻ, പൊതുപ്രവർത്തകരായ അഷു ഖാൻ, മുസ്തഫ, ഹൈദർ, വിദ്യാർഥികളായ ചന്ദൻ കുമാർ, ആസിഫ് തൻഹ, കാസിം ഉസ്മാനി എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.

ഏഴ് പേർക്കെതിരെ കേസ്
ജാമിയ മില്ലിയയിൽ ഞായറാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതടക്കം നിരവധി വകുപ്പുകൾ ചുമത്തിയാണ് 7 പേർക്കെതിരെ കേസെടുത്തത്. സമരക്കാർ പൊലീസിന്റെ നിർദേശങ്ങൾ അനുസരിക്കാതെ മാർച്ച് തുടരുകയും പിന്നീടുള്ള അക്രമങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ക്യാംപസിനകത്തു നിന്ന് കല്ലേറുണ്ടായപ്പോൾ ആ കൂട്ടത്തിലെ അക്രമികളെ പിടികൂടാനും അകത്തു പെട്ട വിദ്യാർഥികളെ രക്ഷിക്കാനുമാണ് ശ്രമിച്ചതെന്നാണ് പോലീസ് വാദം.












Click it and Unblock the Notifications