കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; മദ്രാസ് സര്‍വകലാശാലയില്‍ കമല്‍ഹാസനെ പോലീസ് തടഞ്ഞു

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ കമല്‍ഹാസനെ പോലീസ് തടഞ്ഞു. കഴിഞ്ഞദിവസം വന്‍ പ്രതിഷേധം അരങ്ങേറിയ മദ്രാസ് സര്‍വകലാശാലയ്ക്ക് അധികൃതര്‍ 23 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. സുരക്ഷ മുന്‍ നിര്‍ത്തിയാണ് കമല്‍ഹാസനെ കാമ്പസില്‍ പ്രവേശിപ്പിക്കാതിരുന്നതെന്ന് പോലീസ് വിശദീകരിച്ചു.

Kamal

ചൊവ്വാഴ്ച വൈകീട്ട് വന്‍ പ്രക്ഷോഭമാണ് മദ്രാസ് സര്‍വകലാശാലയില്‍ നടന്നത്. തുടര്‍ന്ന് ചില വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. പൗരത്വ നിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചു. രജിസ്ട്രാര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് 23 വരെ സര്‍വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചത്.

അതിനിടെ, ചെന്നൈയിലെ എസ്‌ഐഇടി വനിതാ കോളജിലെ വിദ്യാര്‍ഥികളും പ്രതിഷേധ സമരവുമായി രംഗത്തുവന്നു. പുതിയ പൗരത്വ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥിനികളുടെ സമരം. ബിജെപി നേതൃത്വം നല്‍കുന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിനാണെന്നും മുസ്ലിങ്ങള്‍ക്കെതിരെ വിവേചനം നടത്തുകയാണെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.

പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് അണിനിരത്തുമെന്ന് പ്രതിപക്ഷ നേതാവും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു.

English summary
Anti CAA Protest: Kamal Hassan blocked in front of Madras University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X