കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രതിഷേധം: ലക്‌നൗവില്‍ ഒരു സ്ത്രീ കൂടി മരിച്ചു; ഒരു മാസത്തിനിടെ രണ്ടാമത്തെ മരണം

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ ലഖ്‌നൗവിലെ ക്ലോക് ടവറില്‍ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ ഇന്ന് രാവിലെ മരണപ്പെട്ടു. കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണം. ഫരീദ(55) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഫരീദ മഴ നനഞ്ഞിരുന്നു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തുള്ള സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ചയാണ് മരണം സംഭവിച്ചത്.

protest

നേരത്തേയും പ്രതിഷേധക്കാരില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. 21 കാരിയായ തയ്യാബ ആയിരുന്നു മരണപ്പെട്ടത്. ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു തയ്യാബ. മഴ നനഞ്ഞുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശേഷം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു തയ്യാബയുടേയും മരണം.

ജനുവരിയിലായിരുന്നു ക്ലോക് ടവറില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്. രണ്ട് മാസമായി ഇത് തുടരുകയാണ്. ആദ്യഘട്ടത്തില്‍ തന്നെ ഫരീദ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

ഇവിടെ ടെന്റ് കെട്ടാന്‍ അനുമതി തേടി ഇവര്‍ നേരത്തെ ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. പക്ഷെ പിന്മാറാന്‍ പ്രതിഷേധക്കാര്‍ തയ്യാറായിരുന്നില്ല. അവര്‍ തുറന്ന സ്റ്റേജില്‍ പ്രതിഷേധം തുടരുകയാണ്.

സമാജ് വാദി പ്രവര്‍ത്തകള്‍ ഫരീദയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ജൂഹി സിങിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് നിരവധി സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ ക്ലോക് ടവറില്‍ സ്തീകള്‍ എത്തിയിരുന്നു. ക്ലോക്ക് ടവറില്‍ പ്രതിഷേധിക്കുന്ന സ്തീകള്‍ക്കെതിരെ കലാപകുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നു. കലാപം, നിയമ വിരുദ്ദമായി സംഘം ചേരല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. പ്രശസ്ത ഉറുദു കവികളായ മുനവ്വര്‍ റാണ, സൗമ്യ റാണ, ഫൗസിയ റാണ, എന്നിവരടങ്ങുന്ന ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ഇവിടെയത്തിയിരുന്നു.

പ്രക്ഷോഭകരുടെ പുതപ്പും ഭക്ഷണ സാധനങ്ങളും പൊലീസ് എടുത്ത് കൊണ്ടുപോയതായും ഇവര്‍ ആരോപിച്ചിരുന്നു. പൊലീസ് ഇത് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സ്ഥിരീകരിച്ചു. ഹെല്‍മെറ്റ് ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സമരക്കാരടെ പുതപ്പും വിരികളും ഭക്ഷണപൊതികളും വെച്ചിരുന്നു ബോക്‌സുകള്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വരികയായിരുന്നു.

English summary
anti-CAA protester at the Clock Tower here has died of a cardiac arrest in a city hospital. This is the second death of a protester in the past one month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X