ജാമിയ ആവർത്തിക്കും, ബെംഗളൂരുവിൽ ജാമിയ വെടിവെപ്പിനെതിരെ പ്രതിഷേധിച്ചവർക്ക് ഭീഷണി!
ബെംഗളൂരു: ജാമിയ വെടിവെപ്പിനെതിരെ ബെംഗളൂരുവില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി. ബെംഗളൂരുവില്‍ ജാമിയ ആവര്‍ത്തിക്കും എന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ദില്ലിയില്‍ പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ഇത് ബെംഗളൂരുവിലും ആവര്‍ത്തിക്കും എന്നാണ് ഭീഷണി.
മൗര്യ സര്‍ക്കിളില്‍ ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 7.30ന് പ്രതിഷേധം നടന്നത്. വന്‍ പോലീസ് സുരക്ഷയില്‍ ആയിരുന്നു പ്രതിഷേധ പരിപാടി. ബെംഗളൂരുവിലെ വിവിധ കോളേജുകളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെയ്ക്കണമെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ദില്ലിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെയ്ക്കണമെന്ന് അനുരാഗ് താക്കൂര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 17കാരനായ വിദ്യാര്‍ത്ഥി ജാമിയ മിലിയ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
Recommended Video
ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിച്ച് ആളുകള്‍ പിരിഞ്ഞ് പോകുന്നതിനിടെയാണ് രണ്ട് പേര്‍ സ്ഥലത്ത് എത്തുകയും പൗരത്വ നിയമത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവര്‍ തങ്ങളുടെ ഫോട്ടോ എടുത്തുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വിദ്യാര്‍ത്ഥികളും പോലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് വിട്ടയച്ചു.












Click it and Unblock the Notifications