കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിലേറിയാല്‍ മുസ്ലീം പള്ളികള്‍ പൊളിക്കും,ഷെഹീന്‍ബാഗ് ഒഴിപ്പിക്കുമെന്നും ബിജെപി എംപി

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഷെഹീന്‍ബാഗില്‍ ഉയരുന്ന പ്രതിഷേധ സമരങ്ങള്‍ ബിജെപിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ദില്ലി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണങ്ങള്‍ മുഴുവനും ഷെഹീന്‍ബാഗിനെ ലക്ഷ്യം വെച്ചാണ്. കഴിഞ്ഞ ദിവസം ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്കായി വോട്ട് ചെയ്യൂവെന്നാണ്.

ഇപ്പോഴിതാ അധികാരത്തിലേറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ഷഹീന്‍ബാഗ് ഒഴിപ്പിക്കുമെന്നാണ് ബിജെപി എംപിയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഭൂമിയിലെ മുസ്ലീങ്ങള്‍ പൊളിക്കുമെന്നുമാണ് ബിജെപി എംപിയുടെ 'വാഗ്ദാനം'.

 പൗരത്വ നിയമത്തിനെതിരെ

പൗരത്വ നിയമത്തിനെതിരെ

രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് ഇന്ത്യയുടെ പുതിയ 'സമരശീലമായി' മാറിയിരിക്കുകയാണ്. രണ്ട് മാസത്തോളമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ വനിതകളുടെ നേതൃത്വത്തിലാണ് ഇവിടെ രാപ്പല്‍ സമരം തുടരുന്നത്. ദേശീയ പൗരത്വ നിയമവും, പൗരത്വ രജിസ്റ്ററും, എന്‍പിആറും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് അവര്‍ രാപ്പകല്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുകയാണ്.

 ഷെഹീന്‍ബാഗ് ഒഴിപ്പിക്കും

ഷെഹീന്‍ബാഗ് ഒഴിപ്പിക്കും

40 ദിവസം പിന്നിട്ട സമരം ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഷെഹീന്‍ബാഗിനെതിരെ വലിയ പ്രചരണമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന ബിജെപി നേതാക്കള്‍ നടത്തുന്നത്. ദില്ലിയില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ഷഹീന്‍ബാഗ് ഒഴിപ്പുക്കുമെന്നാണ് ബിജെപി എംപിയുടെ വെല്ലുവിളി.

 വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

വെസ്റ്റ് ദില്ലിയിലെ എംപിയായ പര്‍വേശ് വര്‍മ്മയാണ് ഷഹീന്‍ബാഗിനെ ഒഴിപ്പിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്നത്. പടിഞ്ഞാറല്‍ ദില്ലിയിലെ വികാസ്പുരി നിയോജക മണ്ഡലത്തിലെ ബിജെപി പ്രചരണ റാലിയായിരുന്നു എംപിയുടെ വിവാദ പ്രസ്താവന.

 പള്ളി പൊളിക്കും

പള്ളി പൊളിക്കും

ഫിബ്രവരി 11 ന് നടക്കുന്ന ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ഷഹീന്‍ബാഗ് ഒഴിപ്പിക്കും. ഒരാളെ പോലും ബാക്കിവെയ്ക്കാതെ ഒഴിപ്പിച്ചിരിക്കും, അധികാരത്തിലേറിയാല്‍ ഒരു മാസത്തനുള്ളില്‍ തന്നെ സര്‍ക്കാര്‍ ഭൂമിയില്‍ പണിത സകല മുസ്ലീം പള്ളികളെല്ലാം തകര്‍ക്കകുമെന്നും വെര്‍മ പറഞ്ഞു.

 ബലാത്സംഗം ചെയ്തു

ബലാത്സംഗം ചെയ്തു

മുന്‍പ് കാശ്മീരില്‍ കാശ്മീരി പണ്ഡിറ്റുകളുടെ പെണ്‍മക്കളേയും സഹോദരിമാരേയും ക്രൂരമായ ബലാത്സംഗത്തിന് ഇരിയാക്കിയ സംഭവങ്ങള്‍ ദില്ലിയിലെ ജനങ്ങള്‍ക്കറിയാം.അതേ തീപ്പൊരിയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലേക്കും ഹൈദരാബാദിലേക്കും കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ അതേ തീയാണ് ദില്ലിയുടെ ഒരു മൂലയിലേക്കും പടര്‍ന്നിരിക്കുന്നത്.

 ആലോചിച്ച് തിരുമാനിക്കൂ

ആലോചിച്ച് തിരുമാനിക്കൂ

ലക്ഷക്കണക്കിന് ആളുകളാണ് ഷഹീന്‍ബാഗില്‍ ഒത്തുചേരുന്നത്. ഇതേ തീ ദില്ലിയിലെ വീടുകളിലേക്ക് എത് നിമിഷം വേണമെങ്കിലും പടരാം.ദില്ലിയിലെ ജനങ്ങള്‍ നന്നായി ആലോചിച്ച് തിരുമാനമെടുക്കേണ്ട സമയം വന്നിരിക്കുകയാണ്, വെര്‍മ പറഞ്ഞു.

 വീട് കയറി ഇറങ്ങും

വീട് കയറി ഇറങ്ങും

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ നിങ്ങളുടെ വീടുകളില്‍ കയറി ഇറങ്ങും, നിങ്ങളുടെ സഹോദരിമാരേയും പെണ്‍മക്കളേയും ബലാത്സംഗം ചെയ്യും. ഇത് വെറുമൊരു തിരഞ്ഞെടുപ്പല്ല. ഇത് രാജ്യത്തിന്റെ ഐക്യം തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

 നല്ലത് തിരുമാനിക്കൂ

നല്ലത് തിരുമാനിക്കൂ

ഇപ്പോള്‍ നിങ്ങള്‍ക്ക് സമയമുണ്ട്. പക്ഷേ നാളെ മോദിയോ അമിത് ഷായോ നിങ്ങളെ സംരക്ഷിക്കാന്‍ എത്തിയേക്കില്ല,ഇതാണ് ചിന്തിക്കാനുള്ള യഥാര്‍ത്ഥ സമയം. ഇത് മനസില്‍ വെച്ച് തിരുമാനിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്, വെര്‍മ്മ പറഞ്ഞു.

 ഒറ്റുകാരെ വെടിവെയ്ക്കും

ഒറ്റുകാരെ വെടിവെയ്ക്കും

വെര്‍മ മാത്രമല്ല ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ നിരവധി വിവാദ പരാമര്‍ശങ്ങളാണ് പൗരത്വ പ്രതിഷേധകര്‍ക്കെതിരെ ബിജെപി നേതാക്കള്‍ നടത്തുന്നത്. രാജ്യത്തെ ഒറ്റുകാരെ വെടിവെയ്ക്കൂവെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.

Recommended Video

cmsvideo
Chandrasekhar Azad Announced 500 More Shaheen Bhags across india | Oneindia Malayalam
 റിപ്പോര്‍ട്ട് തേടി

റിപ്പോര്‍ട്ട് തേടി

പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് മുദ്രാവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു അതേസമയം സംഭവത്തില്‍ ആംആദ്മി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അനുരാഗില്‍ നിന്ന് ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

English summary
Anti-CAA protesters will rape sisters, daughters BJP MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X