കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയ്‌ക്കെതിരായ പ്രതിഷേധം: റെയില്‍വേക്കുണ്ടായത് 80 കോടി രൂപയുടെ നാശനഷ്ടം

  • By S Swetha
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യന്‍ റെയില്‍വേക്കുണ്ടായത് 80 കോടി രൂപയുടെ നാശനഷ്ടമെന്ന് കണക്കുകള്‍. ഈ നഷ്ടം വീണ്ടെടുക്കാന്‍ സിസിടിവി ക്യാമറകളിലെയും മറ്റു ദൃശ്യങ്ങളുടെയും സഹായത്തോടെ അക്രമികളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് റെയില്‍വെ. ഇവരില്‍ നിന്നും തുക ഈടാക്കാനാണ് പദ്ധതി.

 'ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്' 'ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്'

പുതുക്കിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ റെയില്‍വെയുടെ 80 കോടി രൂപയുടെ സ്വത്ത് വകകള്‍ നശിച്ചതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞു. ഇതില്‍ കിഴക്കന്‍ റെയില്‍വേയ്ക്ക് 70 കോടി രൂപയുടെ നാശനഷ്ടവും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുമാണ് നാശനഷ്ടമുണ്ടായത്. തീപിടുത്തത്തിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നാശനഷ്ടങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും ഇത് ഒരു പ്രാഥമിക കണക്കാണ്, അന്തിമ വിശകലനത്തിന് ശേഷം ഈ കണക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indianrailway-1

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകളുണ്ടായി. നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രകോപിതരായ പ്രതിഷേധക്കാര്‍ ബസുകള്‍ കത്തിച്ചു, ട്രാക്കുകള്‍ ഉപരോധിക്കുകയും ട്രെയിന്‍ കോച്ചുകള്‍ പോലും കത്തിച്ചു. പശ്ചിമ ബംഗാളിലെ സംക്രയില്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന്റെ ഒരു ഭാഗം പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. സുജ്‌നിപാറ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും നശിപ്പിച്ചു, ലാല്‍ഗോളയ്ക്കടുത്തുള്ള കൃഷ്ണാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന നിരവധി ട്രെയിനുകള്‍ക്ക് തീയിട്ടു. അയല്‍ ജില്ലയായ മാല്‍ഡയിലെ ഹരിചന്ദ്രപുര്‍ സ്റ്റേഷന്‍ നശിപ്പിച്ചു. ഈ കേസുകളിലെ അക്രമകാരികളില്‍ നിന്ന് നഷ്ടം വീണ്ടെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.

റെയില്‍വേ സ്വത്ത് നശിപ്പിച്ചവര്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കര്‍ശന നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ സ്വത്തുക്കള്‍ നശിപ്പിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 151 പ്രകാരമാണ് കുറ്റം ചുമത്തുക. ഇതില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും.

English summary
CAA Protests: Railways to recover damage worth Rs 80 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X