Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി നിയമയം; രാജ്ഘട്ടില്‍ കോണ്‍ഗ്രസ് ധര്‍ണ തുടങ്ങി!! ഭരണഘടനയുടെ ആമുഖം വായിച്ച് നേതാക്കള്‍

Dec 23, 2019, 6:51 pm IST

ആന്ധ്രപ്രദേശില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി.
Dec 23, 2019, 6:50 pm IST

പൗരത്വ നിയമത്തിനെതിരെ മെഴുകുതിരി കത്തിച്ചുള്ളഴ പ്രതിഷേധവുമായി അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍
Dec 23, 2019, 5:44 pm IST

പൗരത്വ (ഭേദഗതി) നിയമത്തെ കുറിച്ച് അഭ്യൂഹങ്ങൾ പരത്താനും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ചില രാഷ്ട്രീയ സംഘടനകൾ സമൂഹത്തിൽ ഐക്യം തകർക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും ഫഡ്നാവിസ് പറഞ്ഞു
Dec 23, 2019, 5:29 pm IST

പോണ്ടിച്ചേരി സര്‍വ്വകലാശാല ബിരുദ ദാന ചടങ്ങിനിടെ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയെന്ന് ആരോപണം. എംഎ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയും സ്വര്‍ണ മെഡല്‍ ജേതാവുമായ റഹീബയെയാണ് ചടങ്ങില്‍ നിന്ന് പുറത്താക്കിയത്. രാഷ്ട്രതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വിദ്യാര്‍ത്ഥിയോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Dec 23, 2019, 5:24 pm IST

ജനരോഷത്തിന് മുന്നില്‍ ഫാസിസ്റ്റ് ഭരണകൂടം മുട്ടുമടക്കിയ ചരിത്രമേയുള്ളൂവെന്ന് സംവിധായകന്‍ ആഷിഖ് അബു.പൗരത്വ ഭേദഗതി പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും ആഷിഖ് അബു പറഞ്ഞു. കൊച്ചിയില്‍ നടന്ന ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആഷിഖ് അബു.
Dec 23, 2019, 5:21 pm IST

ഇതോടെ 189 പേരിൽ തിരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങി.
Dec 23, 2019, 5:20 pm IST

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ പൗരത്വ ചടങ്ങ് ബഹിഷ്കരിച്ചത് മൂന്ന് വിദ്യാര്‍ത്ഥികള്‍. പൗരത്വ നിയമത്തിലും സര്‍വ്വകലാശാലയിലെ പോലീസ് നടപടികളിലും പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ ചടങ്ങ് ബഹിഷ്കരിച്ചത്.
Dec 23, 2019, 4:58 pm IST

ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
Dec 23, 2019, 4:58 pm IST

രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ തുടങ്ങി
Dec 23, 2019, 4:18 pm IST

എറണാകുളത്ത് സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം. സംവിധായകരായ കമല്‍, ആഷിഖ് അബു,രാജീവ് രവി, നടിമാരായ റിമ കല്ലിങ്കല്‍, രജ്ഞിനി ഹരിദാസ്, നിമിഷ സജയന്‍, നടന്‍ ഷെയിന്‍ നിഗം, മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Dec 23, 2019, 4:04 pm IST

ഡിസംബർ 20 ന് ദില്ലി ഗേറ്റിന് സമീപം പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പ്രക്ഷോഭകർ പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് നടന്ന ദര്യഗഞ്ച് അക്രമ കേസിൽ അറസ്റ്റിലായ 15 പേരുടെ ജാമ്യാപേക്ഷ ദില്ലി കോടതി തള്ളി.
Dec 23, 2019, 4:00 pm IST

പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കറിനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച് ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. ബിജെപി ആക്റ്റിവിസ്റ്റ് ദനകര്‍ ഗോ ബാക്ക് എന്ന് വിളിച്ച് കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
Dec 23, 2019, 2:46 pm IST

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാനക്കാരെ ആക്രമിച്ചു. മൂന്ന് തൊഴിലാളികളെയാണ് കോഴിക്കോട് നാദാപുരത്ത് വെച്ച് ആക്രമിച്ചത്. മുഖം മറച്ചെത്തിയ 10 ഓളം പേരാണ് തൊഴിലാളികളെ ആക്രമിച്ചത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
Dec 23, 2019, 2:02 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന എംപി സഞ്ജയ് റൗത്ത്. ഇന്നലെ മോദി നല്‍കിയ വിശദീകരണം യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടിയിരുന്നത് പാര്‍ലമെന്‍റിലാണെന്ന് സഞ്ജയ് പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞതെന്നും സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി.
Dec 23, 2019, 1:55 pm IST

വൈകീട്ട് രാജ്ഘട്ടില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങളെ ഭിന്നിപ്പ് ഭരിക്കുന്ന ബിജെപിക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Dec 23, 2019, 1:53 pm IST

ബെല്‍ജിയത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേയും പ്രൊഫഷണലുകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി
Dec 23, 2019, 1:52 pm IST

ഫിൻ‌ലാൻ‌ഡിന്റെ തെക്കൻ തലസ്ഥാനമായ ഹെൽ‌സിങ്കിയിലും നിയമത്തിനെതിരെ പ്രതിഷേധം. 50 ഓളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 'എല്ലാ വിഭാഗത്തില്‍ ഉള്ള ആളുകളേയും യാതൊരു പക്ഷപാതിത്വവുമില്ലാതെ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ഒരു നീണ്ട അഭിമാനകരമായ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. എല്ലാ ആശയങ്ങളേയും തത്ത്വചിന്തകളേയും സ്വത്വങ്ങളേയും സഹിഷ്ണുതയോടെ സ്വീകരിച്ചിരുന്ന ചരിത്രമാണ് ഇന്ത്യയുടേത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം തികച്ചും വിവേചനപരമാണ്, നിയമം അഭയാർഥികളെ അവരുടെ മത സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ വേര്‍തിരിക്കുകയാണെന്നും പ്രതിഷേധകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Dec 23, 2019, 1:43 pm IST

ബംഗളൂരുവില്‍ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം. ഏകദേശം 1 ലത്തോളം പേര്‍ വിവിധ ഇടങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
Dec 23, 2019, 1:41 pm IST

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുക്കുന്ന ബിരുദ ദാന ചടങ്ങ് ബഹിഷ്കരിച്ച് പോണ്ടിച്ചേരി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍.
Dec 23, 2019, 1:38 pm IST

പൗരത്വ ഭേദഗതി നിയമം വിഡ്ഢി നിയമമാണെന്ന് പരിഹസിച്ച് മരുമലാർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ജനറൽ സെക്രട്ടറി വൈകോ . രാജ്യത്ത് നടക്കുന്ന പ്രതിഷേധം സർക്കാരിന്റെ ആത്മവിശ്വാസത്തെ തകര്‍ത്തിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് നട്ടല്ലെല്ലില്ലെന്നും വൈകോ വിമര്‍ശിച്ചു. തമിഴ്നാട് സര്‍ക്കാര്‍ നിയമത്തെ പിന്തുണച്ചിരുന്നു.
Dec 23, 2019, 1:34 pm IST

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ യുപിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ലഖ്‌നൗ, കാൺപൂർ, അലഹബാദ്, ആഗ്ര, ഗാസിയാബാദ്, വാരണാസി, മഥുര, മീററ്റ്, മൊറാദാബാദ്, മുസാഫർനഗർ, ബറേലി, ഫിറോസാബാദ്, പിലിഭിത്, രാംപൂർ, സഹാറൻപൂർ, ഷംലി, സാംബാൽ, അമ്രോഹ,മൗ, അസംഘട്ട്, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന അലിഗഡില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചിട്ടുണ്ട്.
Dec 23, 2019, 1:30 pm IST

യുപിയില്‍ നടക്കുന്ന അറസ്റ്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാനത്ത് അരങ്ങേറുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.
Dec 23, 2019, 1:28 pm IST

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ രാജ്യത്ത് ഇതുവരെ 23 പേരാണ് കൊല്ലപ്പെട്ടത്. യുപിയില്‍ മാത്രം കൊല്ലപ്പെട്ടത് 16 പേരാണ്.

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ കൂറ്റന്‍ പ്രതിഷേധ ധര്‍ണ നടക്കും.വൈകീട്ട് 3 നാണ് ധര്‍ണ. നിയമത്തിനെതിരെ ഡിഎംകെയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.അതിനിടെ
തിങ്കളാഴ്ച ഉത്തര്‍പ്രദേശ് ഭവന് മുന്‍പില്‍ പ്രതിഷേധിച്ച ചില വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രാജി ആവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

soniapreamble
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+