കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ പ്രതിഷേധം:പോപ്പുലര്‍ ഫ്രണ്ടിന് കുരുക്ക് മുറുകുന്നു, ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്തിയില്ല

Google Oneindia Malayalam News

മുംബൈ: പൗരത്വനിയമ വിരുദ്ധ സമരത്തിന് പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ വെട്ടിലായി പോപ്പുലര്‍ ഫ്രണ്ട്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിലും പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതിലും പരാജയപ്പെട്ടുവെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വന്ന പണം സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനായി ഉപയോഗിച്ചെന്നാണ് സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണ്.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ഫണ്ട് നൽകിയെന്ന തികച്ചും അടിസ്ഥാന രഹിതമെന്ന് പോപ്പുലർ ഫ്രണ്ട്സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ഫണ്ട് നൽകിയെന്ന തികച്ചും അടിസ്ഥാന രഹിതമെന്ന് പോപ്പുലർ ഫ്രണ്ട്

ആറ് പേരെ ചോദ്യം ചെയ്തു

ആറ് പേരെ ചോദ്യം ചെയ്തു

പോപ്പുല്‍ ഫ്രണ്ടുമായും റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായും ബന്ധമുള്ള ആറ് പേരെ ചോദ്യം ചെയ്ത എന്‍ഫോഴ്സ്മെന്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കായി പണം നല്‍കിയെന്ന ആരോപണത്തിലായിരുന്നു സംഭവം. ആറ് മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തെങ്കിലും സംഘടനയുടെ സാമ്പത്തിക ഇടപാടുകളുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍



പോപ്പുലര്‍ ഫ്രണ്ടിന്റെ 27 ഓളം ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ക്ക് പുറമേ ഒമ്പത് അക്കൗണ്ടുകള്‍ റിഹാബ് ഇന്ത്യയുടേതാണ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഒരേ സംഘടന 17 വ്യത്യസ്ഥ വ്യക്തികളുടേയും സംഘടനകളുടേയും പേരില്‍ 37 ബാങ്ക് അക്കൗണ്ടുകളാണ് ആരംഭിച്ചിട്ടുള്ളത്.

 ഒഴുകിയത് കോടികളോ?

ഒഴുകിയത് കോടികളോ?


പൗരത്വ നിയമ ഭേദദതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ച ഡിസംബര്‍ നാല് മുതല്‍ നിയമം പാസാക്കിയ ഡിസംബര്‍ 12 വരെയുള്ള കാലയളവിനുള്ളില്‍ കോടിക്കണക്കിന് രൂപയാണ് ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുള്ളതെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ചുമതലയുള്ള പര്‍വൈസിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തെങ്കിലും ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അറിവില്ലെന്നാണ് ഇയാളുടെ നിലപാട്.

 കുടുതല്‍ പേരെ ചോദ്യം ചെയ്യും

കുടുതല്‍ പേരെ ചോദ്യം ചെയ്യും


പോപ്പുലര്‍ ഫ്രണ്ട് തലവന്‍ ഇ അബൂബക്കറിനോട് ചോദ്യം ചെയ്യാന്‍ ഹാജാരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംഘടനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ്. എന്നാല്‍ സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പക പോക്കലുമാണെന്നും വ്യക്തമാക്കിയിരുന്നു.

English summary
Anti-CAA protests: Trouble mounts for PFI over source of funding as ED deepens probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X