കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൗരത്വ പ്രക്ഷോഭകര്‍ കൊറോണ വൈറസിനെ പോലെ, രണ്ടും അപകടകരം; യോഗി ആദിത്യനാഥ്

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വപ്രക്ഷോഭകര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. ഇവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും കൊറോണ വൈറസ് രോഗത്തെ പോലെ അപകടകാരികാളെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞു.

Recommended Video

cmsvideo
കൊറോണയേക്കാള്‍ വലിയ ദുരന്തമാണല്ലോ യോഗി | Oneindia Malayalam

ലഖ്‌നൗവില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പൗരത്വപ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോയും മേല്‍വിലാസവും ഉള്‍പ്പെടുത്തി പോസ്റ്റര്‍ സ്ഥാപിച്ചത് വലിയ വാവാദങ്ങള്‍ക്കിടയായിക്കിയിരുന്നു. പോസ്റ്റര്‍ വെച്ച നടപടി തെറ്റാണെന്നും അത് ഉടന്‍ അഴിച്ചു മാറ്റണമെന്നും അലഹബാദ് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോസ്റ്റര്‍ സ്ഥാപിച്ച നടപടിയെ ന്യായീകരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇത് ഒരിക്കലും അവരെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയല്ല ജനങ്ങള്‍ അപകടം തിരിച്ചറിയേണ്ടതുണ്ടെന്നുമാണ് യോഗി ആദിത്യനാഥിന്റെ വാദം.

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം പോസ്റ്റര്‍ സ്ഥാപിച്ചത്. സംഘര്‍ഷത്തില്‍ നശിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍.

ശത്രുക്കള്‍

ശത്രുക്കള്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ശത്രുക്കളാണ്. അവരെ സമൂഹം തിരിച്ചറിയുന്നതിനാണ് ഫോട്ടോയും വിലാസവും അടക്കം പോസ്റ്റര്‍ സ്ഥാപിച്ചത്. 'സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് നടിക്കുന്നവരെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ശത്രുക്കളാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.

 കൊറോണ വൈറസ്

കൊറോണ വൈറസ്


ലോകം മുഴുവന്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു വലിയ ശ്രമത്തിലാണ്. അതിനിടയില്‍ ഇത്തരം ആള്‍ക്കാരെ തിരിച്ചറിയാതെ പോകരുതെന്നും അവരെ തിരിച്ചറിഞ്ഞ് സമൂഹത്തിന് മുന്നില്‍ കാട്ടികൊടുക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
'കൊറോണ വൈറസും പൗരത്വ പ്രക്ഷോഭകരും ഒരേ പോലെ അപകടകരമാണ്. രണ്ടിനേയും നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്.' യോഗി ആദിത്യനാഥ് പറഞ്ഞു.

 മനുഷ്യത്വത്തിന്റെ ശത്രു

മനുഷ്യത്വത്തിന്റെ ശത്രു

'മനുഷ്യരുടെ ശത്രുവാണ് കൊറോണയെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. മറ്റു ശത്രുക്കള്‍ എന്‍ജിഒകളുടേയും മറ്റ് സംഘടനകളുടേയും മറവില്‍ ഒളിച്ചിരിക്കുകയാണ്. അവര്‍ സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കുകയാണെന്ന് എല്ലാവരേയും ധരിപ്പിക്കുകയാണ്. എന്നാല്‍ അവര്‍ ചെയ്യുന്നതും ചെയ്യാന്‍ ഉദ്യേശിക്കുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്.'

പോസ്റ്ററില്‍ വീണ്ടും ന്യായീകരണം

പോസ്റ്ററില്‍ വീണ്ടും ന്യായീകരണം

പൗരത്വ പ്രക്ഷോഭകരുടെ പോസ്റ്റര്‍ സ്ഥാപിച്ചത് ഒരിക്കലും അവരെ അപകീര്‍ത്തിപ്പെടുത്താല്‍ ആവില്ലെന്ന് യോഗി ആദിത്യനാഥ് ന്യായീകരിച്ചു. വാര്‍ത്തകളിലൂടെയും മറ്റ് റിപ്പോര്‍ട്ടുകളിലൂടെയും അവരുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ പൊതു മധ്യത്തില്‍ വന്നതാണെന്നും ഇത് ഒരിക്കലും അപകീര്‍ത്തിപ്പെടുത്തലാവില്ലെന്നുമായിരുന്നു യോഗിയുടെ വാദം. 'അവര്‍ അപകടകാരികളാണെന്നും അവരെ ജനങ്ങള്‍ തിരിച്ചറിയുന്നതിനൊപ്പം അവരുടെ അപകടത്തേയും ജനങ്ങള്‍ തിരിച്ചറിയേണടതുണ്ട്.' യോഗി ആദിത്യനാഥ് പറഞ്ഞു.

English summary
Anti CAA Riotes Are Like Corona Virus Said Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X