കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി

Google Oneindia Malayalam News

ദില്ലി: പൌരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് അലിഗഡ് മുസ്ലിം സർവ്വകലാശാലയിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു. സർവ്വകലാശാല രജിസ്ട്രാർ അബ്ദുൾ ഹമീദാണ് ഇക്കാര്യം അറിയിച്ചത്. അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾ പോലീസിനെതിരെ കല്ലെറിയുകയായിരുന്നു. ഇതോടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. അലിഗഡ് സർവ്വകലാശാലയുടെ മെയിൻ ഗേറ്റിനടുത്ത് വെച്ചാണ് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. ജനുവരി അഞ്ച് വരെ അലിഗഡ് സർവ്വകലാശാല അടച്ചിട്ടിട്ടുണ്ട്.

പൌരത്വ ഭേദഗതി നിയമത്തിൽ ദില്ലി പുകയുന്നു: ദില്ലി പോലീസ് ആസ്ഥാനത്ത് മുമ്പിൽ വിദ്യാർത്ഥി പ്രതിഷേധം!!! പൌരത്വ ഭേദഗതി നിയമത്തിൽ ദില്ലി പുകയുന്നു: ദില്ലി പോലീസ് ആസ്ഥാനത്ത് മുമ്പിൽ വിദ്യാർത്ഥി പ്രതിഷേധം!!!

ജാമിയ മിലിയ സർവ്വകലാശാലയിൽ പ്രതിഷേധമുണ്ടായതിന് തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥികൾ ബേബി സർ സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികൾ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അലിഗഡ് മുസ്ലിം സർവ്വകലാശാലയിലെ സംഘർഷത്തിനിടെ പ്രോക്ടർ അഫിഫുള്ളാ ഖാന് പരിക്കേറ്റിരുന്നു. വിദ്യാർത്ഥികൾ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ അലിഗഡ് സർവ്വകലാശാലയിലെ എല്ലാ ഗേറ്റുകളും പോലീസ് സീൽ വെക്കുകയായിരുന്നു.

xjamia-milia-15

Recommended Video

cmsvideo
Citizenship act protest: Violence, arson in south Delhi; buses torched | Oneindia Malayalam

വ്യാഴാഴ്ച പൌരത്വ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച ഓപ്പൺ ടോക്കിൽ യോഗേന്ദ്ര യാദവായിരുന്നു പ്രധാന പ്രഭാഷകൻ. നൂറ് കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ്രത്യേക പ്രതിഷേധവും ക്യാമ്പസിനകത്ത് സംഘടിപ്പിച്ചിരുന്നു. പൌരത്വ ഭേദഗതി നിയമ ഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

English summary
Anti Citizenship act: Hostels of AMU vacated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X