കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയാ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു, ഉപരോധം അവസാനിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു. കേസൊന്നും രജിസ്ട്രര്‍ ചെയ്യാതെയാണ് അമ്പതോളം വിദ്യാര്‍ത്ഥികളെ വിട്ടയച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നുത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിമുതല്‍ വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനം ഉപരോധിക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ ദില്ലി പുകയുന്നു: പോലീസ് ആസ്ഥാനത്ത് മുമ്പിൽ വിദ്യാർത്ഥി പ്രതിഷേധം!!!പൗരത്വ ഭേദഗതി നിയമത്തിൽ ദില്ലി പുകയുന്നു: പോലീസ് ആസ്ഥാനത്ത് മുമ്പിൽ വിദ്യാർത്ഥി പ്രതിഷേധം!!!

വിവിധ സര്‍വ്വകലാശകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉപരോധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദാര്‍ത്ഥികളെ അതിക്രൂരമായിട്ടായിരുന്നു ദില്ലി പോലീസ് നേരിട്ടത്. അക്രമാസക്തമായ സമരത്തില്‍ പ്രദേശവാസികളായ ചിലര്‍ പങ്കെടുത്തെന്നും ഇവര്‍ സര്‍വ്വകലാശാലയില്‍ പ്രവേശിച്ചെന്നും ആരോപിച്ച് ദില്ലി പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

xjamia

Recommended Video

cmsvideo
Protest Continues At Jamia Milia Islamia | Oneindia Malayalam

അനുവാദമില്ലാതെ സര്‍വ്വകലാശാല കാമ്പസില്‍ കടന്നു കയറിയ പോലീസ് നടത്തിയ ആക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജാമിയക്ക് ചുറ്റുമുള്ള മൂന്നു കിലോമീറ്ററില്‍ ഗതാഗതം പൂര്‍ണ്ണമായും പോലീസ് തടഞ്ഞു. ജാമിയ സര്‍വ്വകലാശാലയ്ക്ക് പിന്നാലെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും സമാനമായ പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികളും പൊലീസ് ഏറ്റുമുട്ടി അക്രമസംഭവങ്ങളെത്തുടര്‍ന്ന് ജനുവരി അഞ്ചുവരെ അലിഗഢ് സര്‍വകലാശാല അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്‍!!ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്‍!!

English summary
anti citizenship amendment act; jamia students let out of custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X