വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പടേയുള്ള പ്രമുഖര്‍ രംഗത്ത്
ദില്ലി: പൗരത്വ നിയമഭ ഭേദഗതിക്കെതിരായി പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ദില്ലി പോലിസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് , മുന്‍ സുപ്രീകോടതി ജഡ്ഡജി മാര്‍ക്കണ്ഡേയ കട്ജു തുടങ്ങിയ നിരവധിപേര്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.
വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വൈസ് ചാന്സ്ലറും രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

അവര്‍ ഒറ്റയ്ക്കല്ല
ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും താനും അവരോടൊപ്പം ഉണ്ടെന്നാണ് ജാമിയ സര്‍വകലാശാല വിസി നജ്മ അക്തര്‍ വ്യക്തമാക്കിയത്. എന്റെ വിദ്യാര്‍ഥികളോടു ചെയ്തതുകണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോകുമെന്നും വീഡിയോ സന്ദേശത്തിലൂടെ വിസി പറഞ്ഞു.
|
മുന്നോട്ടുകൊണ്ടുപോകും
വിസി സംസാരിക്കുന്നു

കാത്തിരുന്ന വിപ്ലവം വരുന്നു
കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്കുന്നുവെന്നായിരുന്നു മുന്‍ സുപ്രീംകോടതി ജഡ്ജിയായ മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കട്ജുവിന്റെ ട്വീറ്റ്.
|
കട്ജു
കട്ജുവിന്റെ ട്വീറ്റ്

ഇതാണ് ഇന്ത്യന്‍ യുവാക്കള്‍
ഇതാണ് ഇന്ത്യന്‍ യുവാക്കള്‍, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇപ്പോഴല്ലങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കേണ്ടി വരുമെന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന പൊലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

നിയമവിരുദ്ധം
സമരത്തിനിടെ പോലീസ് സര്‍വകലാശാലയില്‍ കയറിയത് നിയമവിരുദ്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അധികൃതരുടെ അനുമതിയില്ലാതെ ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ ബലമായി ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര് വാതകം പ്രയോഗിച്ചതും തെറ്റാണെന്നും പാര്‍ട്ടി അപലപിക്കുന്നുവെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

എംകെ സ്റ്റാലിന്
ജാമിയ മിലിയയിലും അലിഡഗഡ് മുസ്ലീം സര്‍വ്വകലാശലയും നടന്ന നരനായാട്ടിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നും ചീന്തിയ ഓരോ ചോരയ്ക്കും മറുപടി പറയേണ്ടി വരുമെന്നുമായിരുന്നു ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്രതികരിച്ചത്.

വീണ്ടും പ്രതിഷേധം
അതേസമയം, ജാമിയ മിലിയ സര്വ്വകാലാശാലയക്ക് മുന്നില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. ഇന്നലെ രാത്രിയിലെ പോലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിക്കുകയാണ്. കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പോലീസ് വിട്ടയച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.

നടപടി വേണം
വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. പോലീസ് ആസ്ഥാനത്തിന് മുന്നിലെ ഉപരോധം അവസാനിപ്പിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല. തങ്ങളുടെ ശരീരത്തില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ട്. അത് രാജ്യത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് ഷര്‍ട്ട് ഊരി പ്രതിഷേധിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
Recommended Video

മര്‍ദ്ദനം
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളില്‍ ചിലരെ പോലീസ് രാവിലെ വിട്ടയച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദാര്‍ത്ഥികളെ അതിക്രൂരമായിട്ടായിരുന്നു ദില്ലി പോലീസ് നേരിട്ടത്. അക്രമാസക്തമായ സമരത്തില്‍ പ്രദേശവാസികളായ ചിലര്‍ പങ്കെടുത്തെന്നും ഇവര്‍ സര്‍വ്വകലാശാലയില്‍ പ്രവേശിച്ചെന്നും ആരോപിച്ച് ദില്ലി പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications