കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ യുവാക്കളാണ്, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്കാവില്ലെന്ന് പ്രിയങ്ക ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
This Is A Coward Government': Priyanka Gandhi After Delhi Clashes | Oneindia Malayalam

ദില്ലി: ജാമിയ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ മര്‍ദ്ദനത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ഭീരുത്വത്തിന്‍റെ തെളിവാണ് ഇന്നലെ രാത്രി ദില്ലിയില്‍ നടന്ന സംഭവങ്ങളെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ജാമിയാ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു, ഉപരോധം അവസാനിപ്പിച്ചുജാമിയാ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു, ഉപരോധം അവസാനിപ്പിച്ചു

'രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന പൊലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണ്'- പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

priyankh

ഇതാണ് ഇന്ത്യന്‍ യുവാക്കള്‍, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇപ്പോഴല്ലങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കേണ്ടി വരുമെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി.

അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടിഅലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു. കേസൊന്നും രജിസ്ട്രര്‍ ചെയ്യാതെയാണ് അമ്പതോളം വിദ്യാര്‍ത്ഥികളെ വിട്ടയച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നുത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിമുതല്‍ വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനം ഉപരോധിക്കുകയായിരുന്നു.

English summary
anti citizenship amendment act; priyanka gandhi on jamia milia islamia protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X