വിദ്യാര്‍ത്ഥികളുടെ ബസ് പിടിച്ചെടുത്ത് പോലീസ്; മലയാളികള്‍ ഉള്‍പ്പടെ നൂറോളം പേര് കസ്റ്റഡിയില്‍
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളെ നേരിട്ട് പോലീസ്. ദില്ലി, ബെംഗളൂരു, ചൈന്നൈ, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. ദില്ലിയില്‍ സിപിഎം നേതാവ് സീതാറാം യച്ചൂരി, സിപിഐ നേതാവ് ഡി രാജ, ബെംഗളൂരൂവില്‍ ചരിത്രകാരന് രാമചന്ദ്ര ഗുഹ, യോഗേന്ദ്ര യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെയാണ് തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തത്. ക്യാമ്പസില്‍ നിന്ന് സമരസ്ഥലത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പടേയുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മൊയ്നാബാദ് പോലീസ് സ്റ്റേഷനിലാണുള്ളത്.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നഗരത്തിലേക്ക് പോവാന്‍ വിദ്യാര്‍ത്ഥികള്‍ ബസ് ഏര്‍പ്പാടാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ കയറിയ ബസ് പുറപ്പെടാന്‍ നേരത്ത് പോലീസുകാര്‍ വന്ന് വാതില്ക്കല് നില്‍ക്കുകയും തുടര്‍ന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. പോലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിനായി ആളുകള്‍ എത്തുന്നത് തടയാനായി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടക്കുകയും റോഡ് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തി. ദില്ലിയില്‍ ചെങ്കോട്ട, മാണ്ഡി ഹൗസ് എന്നിവയ്ക്ക് സമീപവും കര്‍ണാടകയിലുടനീളവും നിരോധനാജ്ഞയും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Hyderabad: Police detain protestors who were holding demonstration against Citizenship Amendment Act near Charminar. #Telangana pic.twitter.com/5nPiqPr3Kk
— ANI (@ANI) December 19, 2019
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications