കൈക്കൂലി വാങ്ങിയ പണം ഫ്ലഷ് ചെയ്തു; സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് അഴിമതി വിരുദ്ധ ബ്യൂറോ
മുംബൈ: കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നശിപ്പിക്കാൻ ഉദ്യോഗസ്ഥൻ ഫ്ലഷ് ചെയ്ത നശിപ്പിച്ച പണം സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് അഴിമതി വിരുദ്ധ ബ്യൂറോ (എ സി ബി). ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷലെ (ബി എം സി) മുതിർന്ന ഉദ്യോഗസ്ഥനായാ പ്രഹ്ലാദ് ശീതോളാണ് പിടിയിലായത്.
ബോറിവലിയിലെ റെസ്റ്റോറന്റ് നടത്തിപ്പുമായ ബന്ധപ്പെട്ട് എൻ ഒ സി ( നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) വാങ്ങാൻ ശിതോളയുടെ അടുത്തെത്തിയതായിരുന്നു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ പരാതിക്കാരൻ. എൻ ഒ സി നൽകണമെങ്കിൽ 1,30,000 രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

പരാതിക്കാരൻ അഴിമതി വിരുദ്ധ ബ്യൂറോയെ ഇക്കാര്യം അറിയിച്ചു. പരാതിയെ തുടർന്നാണ് എസിബി ഓപ്പറേഷൻ ആരംഭിച്ചത്. ഏകദേശം ഒരു മാസം മുമ്പ് ആണ് പി എൻ ജി ഗ്യാസ് കണക്ഷൻ സ്ഥാപിക്കുന്നതിന് ബ്രിഹൻമുംബൈ അഗ്നിശമനസേന പോർട്ടൽ വഴി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് (എൻ ഒ സി) അപേക്ഷിച്ചത്
1,30,000 രൂപ നൽകണമെന്ന് പറഞ്ഞ ശീതോൾ പീന്നീട് 80,000 രൂപയായി കുറച്ചു. ബുധനാഴ്ച, പരാതിക്കാരൻ ശീതോളിനെ അദ്ദേഹത്തിൻ്റെ ഓഫീസിൽ കാണാൻ പോയപ്പോൾ, ഉദ്യോഗസ്ഥൻ 50,000 രൂപയ്ക്ക് മുകളിലുള്ള തുക ചോദിച്ചു. സംഭവം പരാതിക്കാരൻ വ്യാഴാഴ്ച വർളിയിലെ എസിബിയുടെ ഹെഡ് ഓഫീസിൽ റിപ്പോർട്ട് ചെയ്തു. പരാതി പരിശോധിച്ച എ.സി.ബി. 60,000, നൽകി ശീതോളിനെ കയ്യോടെ പിടികൂടാൻ തയ്യാറായി.
തെളിവ് ശേഖരണം
"ആരെയെങ്കിലും കുടുക്കുന്നതിന് മുമ്പ്, ഞങ്ങൾ കറൻസിയുടെ സീരിയൽ നമ്പറുകൾ രേഖപ്പെടുത്തുകയും നോട്ടുകളിൽ ഫിനോൾഫ്താലിൻ പൗഡർ പൂശുകയും ചെയ്യുന്നു. കെണിക്ക് ശേഷം, പൊടി പൊതിഞ്ഞ കൈകൾ പിങ്ക് നിറത്തിലുള്ള ലായനിയിൽ മുക്കി കോടതിയിൽ തെളിവായി നൽകും." ഒരു മുതിർന്ന എസിബി ഉദ്യോഗസ്ഥൻ നടപടിക്രമം വിശദീകരിച്ചു. ശീതോളിൻ്റെ ഷർട്ട്, ബാത്ത്റൂം ലോക്ക്, മെയിൻ ഡോർ എന്നിവയിൽ നിന്ന് ഫിനോൾഫ്താലിൻ പൊടിയും എസിബി സംഘം കണ്ടെത്തി, ഇത് ഈ കേസിലെ തെളിവാകും,
വീണ്ടെടുക്കൽ ശ്രമങ്ങൾ
ശീതോളിൻ്റെ ഓഫീസിൽ പണം ഇല്ലെന്ന് കണ്ടെത്തിയ എസിബി സംഘം അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. ശീതോൾ പിന്നീട് ഓഫീസിലേക്ക് മടങ്ങി, അവിടെ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നോട്ടുകൾ ഫ്ലഷ് ചെയ്തതായി ശീതോൾ സമ്മതിച്ചു. കേസ് കോടതിയിൽ നിലനിൽക്കണമെങ്കിൽ കൈക്കൂലി പണം തിരിച്ചുപിടിക്കണം. ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിൻ്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പണം കണ്ടെത്തേണ്ടി വന്നു. ഇരുപതോളം ഗട്ടറുകളും പ്ലംബർമാരുടെ സഹായത്തോടെ പരിശോധിച്ചു.
57,000 രൂപ വീണ്ടെടുത്തു. എന്നാൽ ബാക്കി ഒഴുകിപ്പോയ 3000 രൂപ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് അറസ്റ്റിലായ ശീതോളിനെതിരെ അഴിമതി നിരോധന നിയമപ്രകാരവും ബിഎൻഎസ് ആക്ട് പ്രകാരം തെളിവ് നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ സെപ്തംബർ മൂന്ന് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications