കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സിപിഎമ്മിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ജയശങ്കറിനെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വിരുദ്ധ ചേരിക്ക് ഇന്ധനം പകരുന്ന രീതിയില്‍ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്ന ജയശങ്കറിനെതിരെ നടപടി വേണമെന്ന് സിപിഐ നേതൃതലത്തില്‍ ആവശ്യം ഉയര്‍ന്നെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong>അവര്‍ ഒറ്റുകാര്‍.. തിരിച്ചെത്തിയാലും കോണ്‍ഗ്രസിന് വേണ്ട; ഏറ്റവും ഹീനമായി അട്ടിമറിയെന്ന് വേണുഗോപാല്‍</strong>അവര്‍ ഒറ്റുകാര്‍.. തിരിച്ചെത്തിയാലും കോണ്‍ഗ്രസിന് വേണ്ട; ഏറ്റവും ഹീനമായി അട്ടിമറിയെന്ന് വേണുഗോപാല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ ചാനല്‍ ചര്‍ച്ചകളിലും മറ്റും നിലപാടെടുത്തതും സിപിഐയിലെ ഒരു വിഭാഗം ജയശങ്കറിനെതിരെ തിരിയാന്‍ കാരണമാണ്. ജയശങ്കറിനെതിരെ നടപടിയെടുക്കുകയെന്ന വിഷയം സിപിഐയുടെ ഏതെങ്കിലും ഒരു സമിതി ഇതുവരെ ചര്‍ച്ച ചെയിതിട്ടില്ലെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ..

അച്ചടക്കലംഘനം

അച്ചടക്കലംഘനം

ഒരു പാര്‍ട്ടിയംഗം സ്വന്തം പാര്‍ട്ടിയുടേയും മുന്നണിയുടേയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന് ചാനലുകളിലൂടേയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രവചിക്കുകയും അതിനായി അഭിപ്രായ രുപവത്കരണം നടത്തുകയും ചെയ്യുന്ന അച്ചടക്കലംഘനമാണെന്നാണ് ജയശങ്കറിനെതിരെ രംഗത്ത് എത്തിയവര്‍ ആരോപിക്കുന്നത്. ചാലക്കുടിയില്‍ ഇടതുസ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്‍റിനെതിരായ ജയശങ്കറിന്‍റെ വീഡിയോ ക്പിപ്പിങ്ങ് യുഡിഎഫിന്‍റെ പ്രധാന പ്രചാരണ ആയുധമായെന്ന കാര്യവും ഇവര്‍ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു.

ജയിക്കാനുള്ള സാധ്യത കുറവ്

ജയിക്കാനുള്ള സാധ്യത കുറവ്

2014 ല്‍ ഇന്നസെന്‍റ് വിജയിച്ചത് ചാലക്കുടിയെ സംബന്ധിച്ച് വളരെ അവഹേളനപരമായിരുന്നു എന്നാണ് ജയശങ്കര്‍ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രതികരിച്ചത്. പാര്‍ലമെന്‍റില്‍ അദ്ദേഹത്തിന്‍റെ പ്രകടനം വളരെ ദയനീയമായിരുന്നു. ചാലക്കുടിയില്‍ വലിയ വികസനം നടത്തിയെന്നാണ് ഇന്നസെന്‍റ് അവകാശപ്പെടുന്നത്. അദ്ദേഹം എവിടെയാണ് വികസനം നടത്തിയതെന്ന് ആര്‍ക്കും അറിയില്ല. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നത്. അദ്ദേഹം ജയിക്കാനുള്ള സാധ്യത കുറവാണ്. ഇനിയിപ്പോള്‍ ജയിച്ചാലെങ്കിലും അദ്ദേഹം മണ്ഡലത്തില്‍ സ്ഥിരമായി വരുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ജയശങ്കര്‍ അഭിപ്രായപ്പെട്ടത്.

പരാതികള്‍

പരാതികള്‍

ഒരുമാളത്തില്‍ നിന്ന് രണ്ട് തവണ കടിയേല്‍ക്കണമോയെന്ന കാര്യം ചാലക്കുടിക്കാര്‍ വിവേകപൂര്‍വ്വം അലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജയശങ്കര്‍ നടത്തിയ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ പ്രതികൂലമായി ബാധിച്ചെന്ന് സിപിഐ സ്ഥാനാര്‍ത്ഥികളടക്കം പരാതിപ്പെട്ടിരുന്നു. സിപിഐയുടെ അഭിഭാഷക സംഘടനയായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സിന്‍റെ ദേശീയ സെക്രട്ടറിയായ ജയശങ്കര്‍ കൊച്ചിയില്‍ അഭിഭാഷകര്‍ ഉള്‍പ്പെടുന്ന സിപിഐ ലോയേഴ്സ് ബ്രാഞ്ച് അംഗമാണ്.

നടപടികൾ സ്വീകരിക്കേണ്ടത് ബ്രാഞ്ച്

നടപടികൾ സ്വീകരിക്കേണ്ടത് ബ്രാഞ്ച്

പതിവായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ജയശങ്കര്‍ സര്‍ക്കാറിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും പ്രതേകിച്ചും സ്വീകിരിക്കുന്ന ശത്രുത മനോഭാവത്തിലുള്ള നിലപാടുകള്‍ ഇടതുപക്ഷത്തിന്‍റെ ഐക്യത്തിനുതന്നെ തടസ്സമുണ്ടാക്കുന്നെന്നും സിപിഐയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇത്തരം പരാതികള്‍ വ്യാപകമായി ഉയര്‍ന്നപ്പോള്‍ രാഷ്ട്രീയ നിരീക്ഷകൻ എന്നനിലയിൽ ജയശങ്കർ പറയുന്നത് പാർട്ടിയുടെ അഭിപ്രായമല്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. അദ്ദേഹത്തെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടത് അദ്ദേഹം ഉൾപ്പെട്ട പാർട്ടി ബ്രാഞ്ചാണെന്നും കാനം വ്യക്തമാക്കി.

ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല

ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല

1986 മുതൽ സിപിഐ അംഗമായ താന്‍ പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിലപാടെടുത്തിട്ടില്ലെന്നാണ് ജയശങ്കര്‍ പ്രതികരിക്കുന്നത്. മണ്ഡലങ്ങളിലെ ജയസാധ്യതകളാണു തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ പ്രവചിച്ചത്. അത് സത്യമാവുകയും ചെയ്തു. എന്റെ വീട് ഉൾപ്പെടുന്ന ചാലക്കുടി മണ്ഡലത്തിൽ ഇന്നസെന്റിനെതിരേയുള്ള എന്റെ വീഡിയോ ക്ലിപ്പിങ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രയോജനപ്പെടുത്തിയെന്നത് സത്യമാണ്. പരാതിയെക്കുറിച്ച് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും എന്നോട് ഇതുവരെ ഒന്നും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Anti-government stance: cpi leaders against adv. jayashankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X