കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശവിരുദ്ധ പ്രവര്‍ത്തനം, വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ദേശവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകരാക്രമണ കേസില്‍ തൂക്കിക്കൊന്ന മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് പരിപാടി നടത്തിയ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചാല്‍ രാജ്യദ്രോഹക്കുറ്റം, വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തുഅഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചാല്‍ രാജ്യദ്രോഹക്കുറ്റം, വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

ഇന്ത്യയുടെ പരമാധികാരത്തെയും വൈവിധ്യത്തെയും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനമാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ നടപടികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും രാജ്‌നാഥ് പറഞ്ഞു.

rajnath-singh

വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാധ്യമായതില്‍ വെച്ച് ഏറ്റവും ശക്തമായ നടപടി സ്വീകരിക്കും. രാജ്യത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തുന്നത് രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ദില്ലി പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യദ്രോഹ മുദ്രാവാക്യമുയര്‍ത്തുന്നത് അമ്മ ഭാരതത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.

English summary
Anti-India acts cannot be tolerated, says Rajnath Singh on afzal guru ruckus at jnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X