കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് മേഖലകളില്‍ മലേറിയ ഭയത്താല്‍ സൈനികര്‍ പിന്മാറുന്നു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് മേഖലകളില്‍ മലേറിയ ഭയത്താല്‍ സൈനികര്‍ പിന്മാറുന്നു

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് അധീനപ്രദേശങ്ങളില്‍ മലേറിയ ഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് സൈനികര്‍ പിന്മാറുന്നു. മാവോയിസ്റ്റ് അധീനമേഖലയായ ബുര്‍ഹ പഹറില്‍ നിന്ന് പത്തിലധികം സൈനികരാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ റാഞ്ചിയോട് ചേര്‍ന്നുള്ള വനമേഖലയായ ഇവിടെ മോവോയിസ്റ്റുകളുടെ താവളമാണ്.

പോലീസിന്റെ സഹായത്തോടെ സൈനികര്‍ ഇവിടെ നിരവധി തവണ ആക്രമണങ്ങള്‍ നടത്തി മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. റാഞ്ചിയിലെ സദാര്‍ ആശുപത്രിയിലാണ് സൈനികര്‍ ചികിത്സ തേടുന്നത്. ഇവരില്‍ ചിലര്‍ക്ക് ബ്രെയിന്‍ മലേറിയ ആണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുപേര്‍ പൂര്‍ണമായും രോഗവിമുക്തരാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു.

സ്‌ക്കൂളുകളില്‍ എല്ലാദിവസവും 1 മണിക്കൂര്‍ കായിക പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാക്കുംസ്‌ക്കൂളുകളില്‍ എല്ലാദിവസവും 1 മണിക്കൂര്‍ കായിക പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാക്കും

maleria

വനമേഖലയിലാണ് മലേറിയബാധ കൂടുതലായുള്ളത്. ഇവിടേക്ക് ആവശ്യമായ മരുന്നുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാര്‍ട്ട് അറ്റാക്ക്, ഡിപ്രഷന്‍, കൊതുക് പരത്തുന്ന രോഗങ്ങളിലൂടെയും നിരവധി പേര്‍ മരിച്ചിരുന്നു. മലേറിയ ഭയത്താല്‍ സൈനികര്‍ ഇവിടെനിന്നും പിന്മാറുന്നത് മോവോയിസറ്റ് വിരുദ്ധ നീക്കത്തിന് കനത്ത തിരിച്ചടിയാണ്. പ്രതീകൂല കാലാവസ്ഥയിലും മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്

English summary
Malaria forcing jawans to pull out of anti-Maoist operations in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X